എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ അന്തരിച്ചു. 81 വയസ്സായിരുന്നു. തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറാം തമ്പുരാൻ, അഗ്നിസാക്ഷി, ശാന്തം, പരിണാമം, വടക്കുംനാഥൻ, ആട്ടക്കഥ, രസികൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ സംസ്ഥാന സർക്കാരിന്റെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
Entertainment

ആശുപത്രികളില്‍ രോഗികളുടെ തിരക്ക് ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ ഇ-സഞ്ജീവനി വഴി ചികിത്സ തേടാം. 33 തരം ഒ.പി.ഡി ടെലി മെഡിസിന്‍ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക. കോവിഡ്-19 ആരോഗ്യരംഗത്ത് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മുക്തമാകാന്‍ ടെലി മെഡിസിന്‍ സംവിധാനങ്ങള്‍ അത്യാവശ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ-സഞ്ജീവനിക്ക് രൂപം നല്‍കിയത്. കോവിഡ്-19 വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങള്‍ക്കുള്ള മറുപടിയും ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഒ.പി.ഡി വഴി ലഭ്യമാണ്. ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ ആശുപത്രിയില്‍ നേരിട്ട്

ചാലക്കുടി പരിയാരത്ത് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മുനപ്പാറ കളത്തിങ്കൽ ഡേവിസ്(58)ആണ് കൊല്ലപ്പെട്ടത്. സിപിഐ പ്രവർത്തകനായ ഷിജിത്താണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. വീട്ടിലേക്കുള്ള വഴിയിൽ ഷിജിത്ത് വാഹനം നിർത്തിയിട്ടത് ഡേവിസ് ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കമുടലെടുക്കുകയും ഷിജിത്തിന്റെ കാൽ ഡേവിസ് തല്ലിയൊടിക്കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നത്.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം നേടി. സജിൻ ബാബു ചിത്രം ബിരിയാണിയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. മികച്ച പണിയ സിനിമയ്ക്കുള്ള പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറ നേടി. ന്യൂഡൽഹി: 2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ ദേശീയ ചലച്ചിത്ര ജൂറി പ്രഖ്യാപിച്ചത്. മികച്ച സിനിമ ഉൾപ്പെടെ 11 പുരസ്കാരങ്ങളാണ് മലയാളത്തിന്

ഇന്ന് വളരെ സന്തോഷം തോന്നിയ ദിവസം. ഇലക്ഷൻ ഡ്യൂട്ടിയിൽ പരുമലയിൽ എത്തിയപ്പോൾ 120 വയസുള്ള മോണിക്ക എന്ന വലിയമ്മച്ചി പരിചയപ്പെട്ടു,9മക്കൾ മൂത്ത മകൾക്ക് 100വയസ് മക്കളും കൊച്ചുമക്കളുമായി സന്തോഷത്തോടെ കഴിയുന്നു. പ്രഭാത ഭക്ഷണം അമ്മച്ചിയോടൊപ്പം കഴിച്ചു

കഴിഞ്ഞ മാസങ്ങളിൽ കേരളത്തിൽ ലഭിക്കുന്ന ചൂട് യാതൗരുവിധ ദയാദാക്ഷ്യണ്യവുമില്ലാത്ത രീതിയിലാണ്. ചൂടില്‍ വെന്തു ഉരുകുകയാണ് നമ്മുടെ സംസ്ഥാനം. കനത്ത് ചൂടിന് ആശ്വാസമായി ഇടയ്ക്ക് മഴയെത്തിയെങ്കിലും താപനില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയർന്നു പോവുകയാണ്.മദ്ധ്യ തെക്കന്‍ കേരളത്തില്‍ പതിവിന് വിപരീധമായി വേനലിന്റെ തുടക്കം മുതല്‍ തന്നെ ചൂട് കൊടുമ്പിരി കൊണ്ട് നില്‍ക്കുകയാണ്. പാലക്കാടിനും പുനലൂരിനും പിന്നാലെ തൃശൂര്‍, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലും താപനിലയില്‍ കാര്യമായ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരത്തെ കേന്ദ്ര അന്തരീക്ഷ

കൊച്ചി: മോഹൻലാൽ ചിത്രമായ ദൃശ്യം 2 തീയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിംചേംബർ.തീയേറ്ററിൽ റിലീസ് ചെയ്തശേഷം ഒ ടി ടി റിലീസ് എന്നതാണ് ഫിലിംചേംബർ തീരുമാനമെന്നും പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. മോഹൻലാൽ അഭിനയിച്ച ചിത്രമാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒ ടി ടി യിൽ റിലീസ് ചെയ്താൽ പിന്നീട് തീയേറ്ററിൽ പ്രദർശിപ്പിക്കാൻ സാധിക്കില്ലെന്നും വിജയകുമാർ വ്യക്തമാക്കി. അതേസമയം, ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന ഫിലിം ചേംബർ നിലപാട് തള്ളി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ഇടതുപക്ഷക്കാരായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നല്‍കിയതില്‍ വിശദീകരണവുമായി അക്കാദമി ചെയര്‍മാന്‍ കമല്‍. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും വ്യക്തിപരമായാണ് മന്ത്രിക്ക് കത്ത് നല്‍കിയതെന്നും കമല്‍ വ്യക്തമാക്കി. കത്ത് വ്യക്തിപരമായതിനാലാണ് സെക്രട്ടറിയോട് അതേക്കുറിച്ച് ചോദിക്കാത്തതിരുന്നതെന്നും കമല്‍ പറഞ്ഞു.‘മന്ത്രിക്കുള്ള കത്ത് വ്യക്തിപരമായതിനാലാണ് സെക്രട്ടറിയോട് പറയാതിരുന്നത്. ഇടതുപക്ഷമൂല്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കത്ത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കായല്ല. സാംസ്‌കാരികലോകം വലതുപക്ഷത്തേക്ക് ചായുന്നു. ഇതിനെ പ്രതിരോധിക്കണം. നെഹ്‌റുവിന്റെ കാഴ്ചപ്പാട് പോലും ഇടതുസമീപനത്തോടെ ചേര്‍ന്നതാണ്’ കമല്‍

തിരുവനന്തപുരം: 2020ലെ രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണ 2021 ഫെബ്രുവരി 10 മുതല്‍ നടക്കും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിങ്ങനെ നാല് മേഖലകളിലായിട്ടാണ് ഇത്തവണ ചലച്ചിത്ര മേള നടക്കുകയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്ന എല്ലാവർക്കും ഇത്തവണ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണ്. മേളയില്‍ ഇത്തവണ വിദേശ പ്രതിനിധികള്‍ ഓണ്‍ലൈന്‍ വഴിയാണ് പങ്കെടുക്കുക. ഫെബ്രുവരി 10-ന് തിരുവനന്തപുരത്താകും മേള തുടങ്ങുക. എറണാകുളത്ത്

ചെന്നൈ: തമിഴ് സീരിയല്‍ താരം വി ജെ ചിത്രയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് ചിത്രയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ ഹേംനാഥ് കൊലപ്പെടുത്തിയതാണെന്ന് ചിത്രയുടെ അമ്മ ആരോപിച്ചിരുന്നു. സീരിയലിലെ ഒരു രംഗത്തെ ചൊല്ലി ഹേംനാഥ് ചിത്രയോട് ദേഷ്യപ്പെട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.