തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥാനമൊഴിഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് താല്‍ക്കാലിക ചുമതല നല്കി. ചികിത്സയ്ക്കായി പോകാന്‍ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
‘സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന് നിര്‍വഹിക്കുന്നതാണ്’എന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
എന്നാല്‍ എത്ര നാളത്തേക്കാണ് അവധി എന്നു വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറി അവധി ആവശ്യപ്പെടുന്ന സാഹചര്യം പതിവുള്ളതല്ല. അവധി വേണമെന്നു പാര്‍ട്ടി യോഗത്തില്‍ കോടിയേരി ആവശ്യപ്പെട്ടപ്പോള്‍ അതു സംബന്ധിച്ച് ചര്‍ച്ചകളുണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം. അമേരിക്കയില്‍ ചികില്‍സയ്ക്കായി പോയപ്പോള്‍ കോടിയേരി സെക്രട്ടറിപദം ഒഴിഞ്ഞിരുന്നില്ല. പാര്‍ട്ടി സെക്രട്ടേറിയറ്റിനായിരുന്നു ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല.
ബംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ മകന് ബിനീഷ് കോടിയേരി അറസ്റ്റിലായതിനു പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന് സ്ഥാനം ഒഴിയുന്നതെന്നതും ശ്രദ്ധേയമാണ്. ബിനീഷ് നിലവില്‍ കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ്.
കഴിഞ്ഞയാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ കോടിയേരി ബാലകൃഷ്ണന് അനുകൂലമായ നിലപാടാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. മക്കള്‍ ചെയ്യുന്ന തെറ്റിനു പിതാവ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. പാര്‍ട്ടി സെക്രട്ടറിയായതിലാണ് തനിക്കും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടാകുന്നതെന്നും അങ്ങനെയെങ്കില്‍ സ്ഥാനത്തുനിന്നും മാറാമെന്നും കോടിയേരി യോഗത്തെ അറിയിച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല.
കേന്ദ്ര നേതൃത്വവും അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിനീഷ് വിഷയം കോടിയേരിയെ മുന്‍നിര്‍ത്തി പ്രതിപക്ഷം പ്രചാരണായുധമാക്കുമെന്ന വിലയിരുത്തലും സ്ഥാനം ഒഴിയലിലേക്കു നയിച്ചെന്നാണു സൂചന.
സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തില്‍ നില്‍ക്കുമ്ബോള്‍ മകന് ബിനീഷിന്റെ പേരില്‍ ആരോപണങ്ങള്‍ നേരിടുന്ന കോടിയേരി മാറി നില്‍ക്കുന്നത് നല്ലതാണെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്. പ്രതിപക്ഷം സ്വര്‍ണക്കടത്തും ബിനീഷ് വിഷയവും ഉയര്‍ത്തുമ്ബോള്‍ സംഘടനാപരമായി പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പാര്‍ട്ടി.
അതിനെല്ലാം പുറമേ കുടുംബത്തിനുനേരെ ഉണ്ടായ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനെതിരെ പാര്‍ട്ടി പിന്തുണയുണ്ടായില്ലെന്ന വിഷമവും അദ്ദേഹം നേതാക്കളോട് പങ്കുവച്ചിരുന്നതായും സൂചനയുണ്ട്. മുഖ്യമന്ത്രിയും ബിനീഷിന്റെ വിഷയത്തില്‍ ഇടപെടാന്‍ തയാറായിരുന്നില്ല. അതു കുടുംബം നിയമപരമായി കൈകാര്യം ചെയ്യുമെന്നും അതില്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ പിന്തുണ നല്‍കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അദ്ദേഹത്തിന് നിരന്തരമായി അവധി കൊടുക്കുന്നതാണ് പാർട്ടിക്ക് നല്ലത് ഇത്രയും നല്ല ഭരണം കാഴ്ചവച്ചിട്ടും അതെല്ലാം ജനങ്ങൾ ഓർക്കാത്ത അവസ്ഥയിൽ പാർട്ടിയെ എത്തിച്ചു. ഇതു സാദാരണക്കാരായ പ്രവർത്തകർക്ക് പാർട്ടിയോടുള്ള വിശ്വസ്തത നഷ്ടപ്പെടാൻ കാരണമാകുമോ എന്ന് സംശയിക്കുന്ന ഒരു എളിയ പാർട്ടി വിശ്വാസി