സുനിത വില്യംസും സഹയാത്രികനും 18 നു എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് 22 ലേക്ക് മാറ്റി. എന്നാൽ ഇവർ സഞ്ചരിച്ച ബഹിരാകാശ പേടകം ബോയിങ്ങിന്റെ സ്റ്റാർലൈനർ ജൂൺ 26ന് മാത്രമേ തിരിച്ചെത്തുകയുള്ളു. ബഹിരാകാശ പേടകം തിരിച്ചെത്താൻ വൈകുന്നത് ഹീലിയം വാതകച്ചോർച്ചയെ തുടർന്നാണ്.ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നതു ദൗത്യം ദുഷ്കരമാക്കിയിരുന്നു.
ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയാണു സുനിത. നിലവിൽ 323 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്.
One Reply to “ബഹിരാകാശത്തുനിന്ന് സുനിതാ വില്യംസും സഹയാത്രികനും തിരിച്ചെത്താൻ വൈകും : നാസ”