ചാലക്കുടിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; മുൻ വൈരാഗ്യമെന്ന് സൂചന

March 27
12:17
2021
ചാലക്കുടി പരിയാരത്ത് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മുനപ്പാറ കളത്തിങ്കൽ ഡേവിസ്(58)ആണ് കൊല്ലപ്പെട്ടത്. സിപിഐ പ്രവർത്തകനായ ഷിജിത്താണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു
സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. വീട്ടിലേക്കുള്ള വഴിയിൽ ഷിജിത്ത് വാഹനം നിർത്തിയിട്ടത് ഡേവിസ് ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കമുടലെടുക്കുകയും ഷിജിത്തിന്റെ കാൽ ഡേവിസ് തല്ലിയൊടിക്കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നത്.
There are no comments at the moment, do you want to add one?
Write a comment