പുനലൂർ: മൂന്ന് മാസങ്ങൾക്ക് മുൻപ് പുനലൂർ വെട്ടിത്തിട്ട അപ്സര ഓഡിറ്റോറിയത്തിൽ നടന്ന കല്യാണ ചടങ്ങിനിടെ 2 ലക്ഷം രൂപ വില വരുന്ന കാനോൺ ക്യാമറ മോഷണം പോയ സംഭവത്തിൽ പ്രതി പിടിയിൽ. അലിമുക്ക് സ്വദേശി പ്രവീണിന്റെ വിവാഹത്തിന് ശേഷമാണ് ക്യാമറ മോഷണം പോയത്. സൗണ്ട് സിസ്റ്റം ഓപ്പറേറ്റ് ചെയ്യാൻ വന്ന പെരുമ്പുളിക്കൽ സ്വദേശി രമേശ്(33) ആണ് ക്യാമറ മോഷ്ടിച്ചത്. ക്യാമറയും അനുബന്ധ ഉപകരണങ്ങളും പ്രതിയിൽ നിന്നും കണ്ടെടുത്തു, സൗണ്ട് ഉപകരണങ്ങൾ എടുക്കുന്ന മറവിൽ ക്യാമറയും മോഷ്ടിക്കുകയായിരുന്നു. ഇയാൾക്കെതിരെ ചെങ്ങന്നൂർ, അടൂർ പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസ്സുകളുണ്ട്.
രമേശ് അല്ല രാജേഷ് ആണ്