കൊട്ടാരക്കര : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവർക്കായി സേവാഭാരതി കൊട്ടാരക്കര വെട്ടിക്കവല പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു അതിന്റെ ഭാഗമായി വെട്ടിക്കവല പഞ്ചായത്തിലെ വിവിധ ഭാഗങ്ങളായ സദാനന്ദപുരം, ഉഗ്രൻ മുക്ക്, ഇഞ്ചക്കൽ, പനവേലി, കക്കാട് തുടങ്ങിയ ഭാഗങ്ങളിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി., സുഭാഷ് കുമാർ. എസ്, ജയകുമാർ. വി, രതീഷ് സദാനന്ദപുരം, പ്രദീപ് ഉഗ്രം മുക്ക്, കൃഷ്ണപ്രസാദ്, അനന്തു തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും പഞ്ചായത്ത് സമിതി അംഗം സുഭാഷ് കുമാർ അറിയിച്ചു
Very good