സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

February 02
07:17
2021
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. രണ്ടു ദിവസം കൊണ്ട് സ്വർണത്തിന്റെ വിലയിൽ ഉണ്ടായ കുറവ് 680 രൂപയായി. നിലവിൽ 36,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്നലെ രാവിലെ ഉയർന്നത്. ബജറ്റിൽ സ്വർണാഭരണ മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനം ഉണ്ടായതോടെയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 4515 രൂപയായി.
There are no comments at the moment, do you want to add one?
Write a comment