നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ട്വൻറി 20

February 02
07:13
2021
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ട്വൻറി 20. കുന്നത്ത്നാട് സീറ്റിൽ വിജയസാധ്യതയുണ്ട്. സഖ്യത്തിനായി മൂന്ന് മുന്നണികളും സമീപിച്ചിട്ടുമുണ്ട്. ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. മുന്നണികളുമായി ധാരണയുണ്ടാക്കിയാലും ട്വൻറി-ട്വൻറി സ്ഥാനാർഥിയാകും മത്സരിക്കുക.
സ്ഥാനാർഥികളായി പരിഗണിക്കുന്നവർ ഉയർന്ന യോഗ്യതയുള്ളവരായിരിക്കുമെന്നും ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് വ്യക്തമാക്കി. മുന്നണി ധാരണ ചർച്ചകൾക്കായി യു.ഡി.എഫ് നേതാക്കൾ നേരിട്ടെത്തിയിരുന്നുവെന്നും സാബു എം. ജേക്കബ് പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment