കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലാ പ്രസ് ക്ലബിലെ മാതൃഭൂമി ക്യാമറാമാൻ വിഷ്ണുവിന് ശബരിമലയിലെ വാർത്താ റിപ്പോർട്ടിംഗിനിടയിൽ പരിക്കേറ്റു. പരിക്കേറ്റ വിഷ്ണുവിനെ പമ്പാ ഹോസ്പിറ്റലിലെ പ്രാഥമിക ചികിത്സക്കു ശേഷം പത്തനംതിട്ട ജില്ല ആശുപത്രിയിലേക്ക് മാറ്റി. തിക്കിനും തിരക്കിനുമിടയിൽ ബാരിക്കേടിനുള്ളിൽ കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്.
