പാലക്കാട് : ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാടാനാംകുറുശ്ശി ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ബാസ്ക്കറ്റ് ബോൾ കോർട്ട് മുഹമ്മദ് മുഹ്സിന് എം എൽ എ ഉദ്ഘാടനം ചെയ്തു നിർവ്വഹിച്ചു.

ഓങ്ങലൂർ പഞ്ചായത്ത് പ്രസിഡണ്ട് രതി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
രണ്ട് ഘട്ടങ്ങളിലായി 9 ലക്ഷം രൂപ ചെലവഴിച്ചു പൂര്‍ണ്ണമായും തൊഴിലുറപ്പു പദ്ധതി ഫണ്ട് ഉപയോഗിച്ച് കളിസ്ഥലം നിര്‍മ്മിച്ച സംസഥാനത്തെ ആദ്യത്തെ പഞ്ചായത്ത് കൂടിയാണ് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്. 30 മീറ്റർ നീളവും 17 മീറ്റർ വീതിയുമുള്ള കോർട്ട് NBA സ്പെസിഫിക്കേഷൻ പാലിച്ചുള്ളതാണ്. വിദഗ്ദ തൊഴിലാളികള്‍ ഉള്‍പ്പെടെ 20 തൊഴിലാളികളാണ് പ്രവൃത്തിയില്‍ പങ്കാളികളായിട്ടുള്ളത്.

2018-19 ൽ ഒന്നാം ഘട്ടത്തിൽ കോർട്ടിന്റെ നിർമാണവും 2020-21 ൽ പോസ്റ്റ്, പെയിന്റിംഗ്, മാർക്കിങ് ഉൾപ്പെടെയുള്ള അനുബന്ധ പ്രവർത്തികളുമാണ് പൂർത്തീകരിച്ചത്.

ബ്ലോക്ക് മെമ്പർ വി.സൈതാലി, സ്റ്റാൻഡിങ് സമിതി ചെയർപേഴ്സൺമാരാ യ പ്രിയ, ജലജ ശശികുമാർ, പുഷ്പലത, ജോയിന്റ് ബിഡിഒ അനീഷ്, പഞ്ചായത്ത് സെക്രട്ടറി രശ്മി, ഹെഡ് മിസ്ട്രെസ് ലത, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അംബിക, അസിസ്റ്റന്റ് സെക്രട്ടറി സുഭാഷ്, ബ്ലോക്ക് ആക്രെഡിറ്റഡ് എഞ്ചിനീയർ ഫുഹാദ്, പഞ്ചായത്ത് ആക്രഡിറ്റഡ് എഞ്ചിനീയർ സുനില, എന്നിവർ ആശംസകൾ അറിയിച്ചു.