ആഗോള ബ്രാൻഡുകളിൽ ജിയോ അഞ്ചാമത്

January 30
09:55
2021
ന്യൂഡല്‍ഹി: രാജ്യാന്തരതലത്തില്‍ മികച്ച നേട്ടം കൈവരിച്ചു വരികയാണ് റിലയന്‍സ് ജിയോ. ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ 500 പട്ടികയില്‍ ലോകത്തിലെ ശക്തമായ അഞ്ച് ബ്രാന്‍ഡുകളിലാണു ജിയോ സ്ഥാനംപിടിച്ചത്. ആപ്പിള്‍, ആമസോണ്‍, ഡിസ്നി, പെപ്സി, നൈക്ക്, ലിഗോ, ടെന്‍സെന്റ്, ആലിബാബാ, എച്ച്.ഡി.എഫ്.സി. ബാങ്ക് തുടങ്ങിയ കമ്പനികളെ മറികടന്നാണ് ജിയോ നേട്ടം കൈവരിച്ചത്.
100 പോയിന്റില്‍ 91.7 പോയിന്റും എ.എ.എ. റേറ്റിങ് കൈവരിച്ചാണ് മുകേഷ് അംബാനിയുടെ ടേലികോം കമ്പനിയായ ജിയോ പട്ടികയില്‍ മുന്നില്‍ എത്തിയത്. ചൈനയിലെ വിചാറ്റിനാണ് പട്ടികയില്‍ ഒന്നാംസ്ഥാനം. ഫെറാറിക്കാണ് രണ്ടാംസ്ഥാനം. റഷ്യയിലെ സെബര്‍ബാങ്ക് പട്ടികയില്‍ മൂന്നാമതായി. കൊക്കകോളയാണ് നാലാം സ്ഥാനത്ത്.
There are no comments at the moment, do you want to add one?
Write a comment