Asian Metro News

പട്ടാമ്പി നിളയോരത്ത് നാളെ പക്ഷിനിരീക്ഷകരെത്തും

 Breaking News
  • സൗദിയില്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം ജിദ്ദ: റിയാദില്‍ നിന്നു ജിദ്ദയിലേക്ക് നഴ്സുമാരുമായി വരികയായിരുന്ന വാന്‍ ത്വാഇഫിനടുത്ത് താഴ്ചയിലേക്ക് മറിഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29),കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്സുമാര്‍. മരിച്ച...
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...

പട്ടാമ്പി നിളയോരത്ത് നാളെ പക്ഷിനിരീക്ഷകരെത്തും

പട്ടാമ്പി നിളയോരത്ത് നാളെ പക്ഷിനിരീക്ഷകരെത്തും
January 30
11:00 2021

പാലക്കാട് / പട്ടാമ്പി : ദേശാടനപ്പക്ഷികൾ വിരുന്നെത്തുന്ന പട്ടാമ്പി നിളയോരത്ത് പക്ഷിനിരീക്ഷണത്തിന് അവസരം. കേരള വനം-വന്യജീവി വകുപ്പിന്റെ സാമൂഹികവനവത്കരണവിഭാഗമാണ് ഞായറാഴ്ച രാവിലെ ആറുമുതൽ ഒമ്പതുവരെ ഭാരതപ്പുഴയിലെ പക്ഷികളെ നിരീക്ഷിക്കാനും സർവേ നടത്താനും അവസരമൊരുക്കുന്നത്. 45 പേർക്കാണ് അവസരം ലഭിക്കുന്നത്. ഇതിനോടകം 35-ഓളം പേർ വിവിധ ജില്ലകളിൽനിന്നായി രജിസ്റ്റർചെയ്തുകഴിഞ്ഞെന്ന് അധികൃതർ പറഞ്ഞു.

നിരീക്ഷണത്തോടൊപ്പം പഠനവും

പക്ഷിനിരീക്ഷണത്തോടൊപ്പം കാലാവസ്ഥാവ്യതിയാനവും മറ്റും പഠനവിധേയമാക്കുകയാണ് ലക്ഷ്യമിടുന്നത്. ദേശാടകരായെത്തുന്ന പക്ഷികളെ നിരീക്ഷിച്ച് ഇവയുടെ പ്രത്യേകതകളും മറ്റും പഠിച്ച് നിളാതടത്തിലെ ആവാസവ്യവസ്ഥയ്ക്ക് വന്നിട്ടുള്ള മാറ്റം കണ്ടെത്തും. ജലനിരപ്പ് താഴുന്ന ഡിസംബർമുതൽ നിളാതടത്തിലും നിളയോരത്തെ പാടശേഖരങ്ങളിലും മറ്റും അപൂർവങ്ങളായ നിരവധി പക്ഷികൾ എത്താറുണ്ട്. പുതുതായി എത്തുന്ന ഇനങ്ങളെയും പഴയയിനം ദേശാടകരെയും പ്രത്യേകം കണ്ടെത്തി പഠനവിധേയമാക്കും.

നിരീക്ഷണം അഞ്ച്‌ ഹെക്ടറോളം സ്ഥലത്ത്

പട്ടാമ്പി പാലത്തിന് സമീപത്തുനിന്ന്‌ തുടങ്ങി അഞ്ച് ഹെക്ടറോളം സ്ഥലത്താണ് പക്ഷിസർവേ നടത്തുക. പക്ഷിനിരീക്ഷകർ നിളയോരത്തെ ദേശാടകരെ തേടിയെത്താറുണ്ടെങ്കിലും പൊതുജനപങ്കാളിത്തത്തോടെ പക്ഷിസർവേ ആദ്യമാണ്. രജിസ്റ്റർചെയ്തവർ അഞ്ചരയോടെതന്നെ പുഴയിലെത്തണം.

തൃശ്ശൂരിലെ സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസിലെ പ്രൊഫ. ഡോ. പി.ഒ. നമീർ, സാമൂഹികവനവത്കരണ വിഭാഗം പാലക്കാട് ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ജി. ഹരികൃഷ്ണൻ നായർ എന്നിവരാണ് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9447310172, 9446974907.

വാർത്ത : യു എ റഷീദ് , പാലത്തറഗേറ്റ് , പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment