കണ്ണൂര്‍: കല്യാശേരി പഞ്ചായത്തില്‍ 18 സീറ്റും എല്‍ഡിഎഫിന്. ഇവിടെയും പ്രതിപക്ഷമില്ലാതെ ഇടതുമുന്നണിക്ക് ഭരിക്കാം. പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ യുഡിഎഫിനു സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. പകരം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലാണ് മല്‍സരിച്ചത്.
ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും പ്രതിപക്ഷമില്ല. 28 സീറ്റുകളിലും എല്‍ഡിഎഫ് വിജയിച്ചു. 22 ഡിവിഷനിലാണ് വോട്ടിംഗ് നടന്നത്. ആകെ ഡിവിഷനില്‍ ആറിടത്ത് എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നഗരസഭയിലെ 28 ഡിവിഷനില്‍ അയ്യങ്കോല്‍ ഡിവിഷനില്‍ മാത്രമാണ് രാഷ്ട്രീയ മത്സരം നടന്നത്. ഇവിടെ ലീഗ് സ്ഥാനാര്‍ഥി മത്സരിച്ചു.