മലപ്പുറത്ത് യു.ഡി.എഫ് തേരോട്ടം

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷം മേല്‍ക്കെ നേടുമ്പോഴും യു.ഡി.എഫി ന്റെ വിജയ യാത്ര തുടർന്ന് മലപ്പുറം ജില്ല. ആകെയുള്ള 93 പഞ്ചായത്തുകളില്‍ 73ലും 12 മുനിസിപ്പാലിറ്റികളും 12 മുനിസിപ്പാലിറ്റികളില്‍ ഒന്‍പതും യു.ഡി.എഫ് ലീഡ് ചെയ്യുകയാണ്.
കഴിഞ്ഞ പ്രാവശ്യം ഇളകിയ പഞ്ചായത്തുകള്‍ തിരിച്ചുപിടിക്കാനായി യു.ഡി.എഫ് നേതൃത്വം ഇക്കുറി നേരത്തേ മുന്‍കൈയെടുത്തിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും കോണ്‍ഗ്രസും ലീഗും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കൂട്ടിലങ്ങാടി, മക്കരപ്പറമ്പ അടക്കമുള്ള പഞ്ചായത്തുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണയും യു.ഡി.എഫിന് ഗുണകരമായി.
പെരിന്തല്‍മണ്ണ നഗരസഭ നിലനിര്‍ത്താനായതും നിലമ്പൂരിൽ യു.ഡി.എഫ് ആധിപത്യം അവസാനിപ്പിക്കാനായതും ഇടതിന് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ തവണ കൈവിട്ട തിരൂര്‍ നഗരസഭ യു.ഡി.എഫ് തിരിച്ചുപിടിച്ചു.
There are no comments at the moment, do you want to add one?
Write a comment