തെരഞ്ഞെടുപ്പ് ഫലം മാണി സാറിനെ ചതിച്ചവർക്കുള്ള മറുപടി -ജോസ്.കെ മാണി

കോട്ടയം: കോട്ടയത്ത് അഭിമാനകരമായ വിജയമാണ് നേടിയിരിക്കുന്നതെന്ന് ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ചരിത്ര വിജയമാണ് നേടാന്‍ കഴിഞ്ഞത്. എക്കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയം. യുഡിഎഫിന് ഒപ്പം ഉണ്ടായിരുന്നപ്പോള്‍ മത്സരിച്ച സീറ്റുകളിലെല്ലാം കേരളാ കോണ്‍ഗ്രസ് ഇത്തവണ മത്സരിച്ചിരുന്നു. അവിടെയെല്ലാം ചരിത്രമാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും ജോസ് കെ. മാണി പറഞ്ഞു.
യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ഏതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും പറഞ്ഞിരുന്നു. ഇപ്പോള്‍ യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ഏതാണെന്ന് ജനങ്ങളും തീരുമാനിച്ചു. മാണി സാറിനൊപ്പം നിന്ന് മാണി സാറിനെ ചതിച്ചവരുണ്ട്. അവര്‍ക്കുള്ള മറുപടിയായാണ് ഈ വിജയത്തെ കാണുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സംസ്ഥാനത്ത് ഉടനീളം വലിയ മുന്നേറ്റമുണ്ട്. കേരളാ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ ശ്രമിച്ചു. പദവികള്‍ക്ക് വേണ്ടി മാത്രം പോയവരെ അറിയാം. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പതിറ്റാണ്ടുകളായി ഒപ്പം നില്‍ക്കുന്നവരാണെന്നും ജോസ് കെ. മാണി പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment