കൊല്ലം∙ അയത്തിൽ ജംക്ഷനു സമീപം നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന ചൂരാങ്കൽ പാലമാണ് പൊളിഞ്ഞുവീണത്. സ്ലാബ് കോൺക്രീറ്റ് ചെയ്യുന്നതിനിടെ പാലത്തിന്റെ മധ്യഭാഗം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ഇതേ സ്ഥലത്ത് അപകടം ഉണ്ടാകുന്നത് നാലാം തവണയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. തൂണിനു ബലക്ഷയം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരത്തേ ഉണ്ടായിട്ടുണ്ട്. ഇടയ്ക്കു പാലം പണി മുടങ്ങുകയും പൊളിച്ചുമാറ്റുകയും ചെയ്തിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.