കൊല്ലം ജില്ലാ റവന്യൂ കലോത്സവത്തിൻ്റെ ഭക്ഷണശാലയായ “സ്വാദിഷ്ടത്തിൽ ” കലാപ്രതിഭകൾക്ക് ആവേശമായി ധനകാര്യ മന്ത്രി ബാലഗോപാലും, പി.സി. വിഷ്ണുനാഥ് എംഎൽ.എ യും എത്തിച്ചേർന്നു. രാവിലെ 9.30 യ്ക്ക് ഭക്ഷണശാലയിൽ എത്തി ഉപ്പുമാവും, കടലക്കറിയും, കട്ടൻ ചായയും കഴിച്ച മന്ത്രിയും നഗരസഭ ചെയർമാൻ SR രമേശും പാരിസ്ഥിതി സംരക്ഷണത്തോടെയുള്ള മാലിന്യനിർമാർജനത്തിനും പ്ലാസ്റ്റിക് രഹിത പ്രവർത്തനത്തിനും ഫുഡ് കമ്മിറ്റിയെ അഭിനന്ദിച്ചു. ഉച്ചയ്ക്ക് ഭക്ഷണ സാധനങ്ങൾ ഹാളിൽ എത്തിച്ചേർന്ന PC വിഷ്ണുനാഥ് MLA കുട്ടികളോടൊപ്പം ഭക്ഷണ കഴിക്കുകയും ഭക്ഷണ കമ്മിറ്റി ഒരുക്കിയ കലാ സംഗമ വേദിയിൽ പാട്ടുപാടി കുട്ടികൾക്ക് ആവേശം പകർന്നു. തിരക്കുകൾക്കിടയിലും ഭക്ഷണ ഹാളിൽ എത്തി ക്രമീകരണങ്ങൾ മനസ്സിലാക്കിയ മന്ത്രിയേയും MLA യേയും ഭക്ഷണ കമ്മിറ്റി ചെയർമാൻ പി.ഹരികുമാറും ചേർന്ന് സ്വീകരിച്ചു. KPSTA ഭാരവാഹികളായ PS മനോജ് , S. ശ്രീഹരി, സി.പി. ബിജു മോൻ, എ.ഹാരിസ്, TP ദിപു ലാൽ , തോമസ്സ് കടലാവിള,പ്രിൻസി റീനാ തോമസ്സ്, J. Kനന്ദകുമാർ, സുധീർ തങ്കപ്പ, കോശി. കെ ജോൺ, കൃഷ്ണകുമാർ, സാജൻ തുടങ്ങിയവർ നേതൃത്വം നൽകി.