കൊട്ടാരക്കര : കുടുംബശ്രീയുടെ വിവിധങ്ങളായ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും അവബോധം ജില്ലയിലെ എല്ലാ ബാങ്ക് മാനേജർമാർക്കും നൽകുന്നതിനായി കുടുംബശ്രീ ഫിനാൻഷ്യൽ ഇൻക്ലൂഷന്റെ ഭാഗമായി ബാങ്ക് മാനേജർമാർക്ക് പരിശീലനം നൽകി. ധനകാര്യ കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കുടുബശ്രീ ജില്ലാമിഷൻ കോ – ഓർഡിനേറ്റർ ആർ വിമൽ ചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് ജില്ലാമിഷൻ കോ ഓർഡിനേറ്റർ ആർ രതീഷ് കുമാർ, മുൻസിപ്പൽ സി ഡി എസ് ചെയർപേഴ്സൻ കെ ശ്രീജ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാമിഷന്റെ കൊട്ടാരക്കര സോണിൽ ഉൾപ്പെട്ട കൊട്ടാരക്കര, വെട്ടിക്കവല, പത്തനാപുരം ബ്ലോക്കുകളിലെയും, കൊട്ടാരക്കര മുനിസിപ്പാലിറ്റി അർബൻ സി ഡി എസ് ഉൾപ്പെട്ട ബാങ്ക് ബ്രാഞ്ച് മാനേജർമാരും കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി പരിധിയിലെയും പബ്ലിക്, പ്രൈവറ്റ് സെക്ടർ, ഷെഡ്യൂൾഡ് ആൻ്റ് കോ-ഓപ്പറേറ്റീവ് സെക്ടറിലെയും ഉൾപ്പെടെ 62 ബാങ്ക് മാനേജർമാർ, സി ഡി എസ് ചെയർപേഴ്സൻമാർ, അക്കൗണ്ടൻ്റ് മാർ, മിഷൻ സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ മാർക്കറ്റിങ്ങിന്റെ ഓഫീസ് വിപണന മേളയും നടന്നു.