കൊട്ടാരക്കര : പള്ളിക്കൽ സ്വദേശി ഹരീഷിനെ അകാരണമായി കസ്റ്റഡിയിൽ എടുത്ത് മർദ്ധിച്ച് നട്ടെല്ല് അടിച്ച് ഒടിച്ച S. I പ്രദീപിനേയും കൂട്ടാളികളേയും സർവീസിൽ നിന്ന് പിരിച്ച് വിട്ട് ജയിലിൽ അടക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പികൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടേയും രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റേയും നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി ജെ പി സംസ്ഥാന സമിതി അംഗം. സന്ദീപ് ജി വാര്യർ ഉദ്ഘാടനം ചെയ്തു.

കുറ്റക്കാരായ മുഴുവൻ പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ബി ജെ പി, RSS സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ അതിശക്തമായ പ്രക്ഷോഭ പരിപാടികളുമായി മൂന്നാട്ട് പോകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ധേഹം പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര അധ്യക്ഷത വഹിച്ചയോഗത്തിൽRSS പുനലൂർ സംഘ ജില്ലാ കാര്യവാഹ് R.സതീഷ് ആ മുഖ പ്രഭാഷണം നടത്തി. ബി ജെ പി കൊല്ലം ജില്ലാ സെക്രട്ടറി കെ.ആർ രാധാകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കാടാം കുളം, മീഡിയ സെൽ കൺവീനർ സുജിത്ത് നീലേശ്വരം എന്നിവർ സംസാരിച്ചു. RSS പുനലൂർ സംഘ ജില്ലാ സഹകാര്യവാഹ് G. പ്രദീപ് കുമാർ, കൊട്ടാരക്കര ഖണ്ഡ് കാര്യവാഹ് M.ദീപക്, സഹകാര്യവാഹന്മാരായ R.രാംജിത്ത്, V.അരുൺ ബി ജെ പി മണ്ഡലംവൈസ് പ്രസിഡന്റുമാരായ പ്രസാദ് പള്ളിക്കൽ, രാജേഷ് അന്തമൺ, നെടുവത്തൂർ മണ്ഡലം പ്രസിഡന്റ് എം.ശ്രീനിവാസൻ, കുന്നിക്കോട് മണ്ഡലം പ്രസിഡ ന്റ് ബൈജു തോട്ടാശ്ശേരി, മണ്ഡലം ഭാരവാഹികൾവിവിധ ഏരിയ പ്രസിഡന്റുമാർ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി