കൊട്ടാരക്കര : കെഎസ്ഇബി കൊട്ടാരക്കര ഇലക്ട്രിക്കൽ സർക്കിൾ സംഘടിപ്പിച്ച ആഭ്യന്തര പരാതി പരിഹാര സെൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര വൈദ്യുതി ഭവനം കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഡി ശിവകുമാർ അധ്യക്ഷനായി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സഞ്ജീവ് കോശി റിപ്പോർട്ട് അവതരിപ്പിച്ചു. മുൻസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ അഭിലാഷ് നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി, മുൻസിപ്പൽ വികസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഫൈസൽ ബഷീർ, കൗൺസിലർ അരുൺ കാടാം കുളം, ആർ അനിൽകുമാർ, എസ് സുരേ കുമാർ, ബി ബൈജു, ജേക്കബ് ജോർജ്, ഡി സിന്ധു രാജ്, കെ ആർ ജയചന്ദ്രൻ അജിത് കുമാർ, എസ് ഉദയകുമാർ എന്നിവർ സംസാരിച്ചു. വൈദ്യുതി അപകടത്തിൽ മരണപ്പെട്ട ലൈൻമാൻ പ്രദീപ് കുമാറിന്റെയും ഷാനവാസിന്റെയും കുടുംബത്തിന് വൈദ്യുതി ജീവനക്കാർ സമാഹരിച്ച തുക മന്ത്രി ബാലഗോപാൽ വിതരണം ചെയ്തു