കോട്ടയം: ക്രിസ്തുമസ് ദിനത്തിൽ എല്ലാ വീടുകളിലും തിരി തെളിയിക്കണമെന്ന് ദേശീയ വർക്കിംഗ് ചെയർമാൻ സണ്ണി തോമസ് മണർകാട് നടന്ന നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് മൂവ്മെന്റിന്റെ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ‘സംസ്ഥാന പ്രസിഡണ്ട് മാത്യു സ്റ്റീഫൻ എക്സ് എം.എൽ എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ്, സാംജി പഴേ പറമ്പിൽ, തോമാച്ചൻ പുതുപ്പള്ളി, ജോൺ ഹാബേൽ അക്സ ട്രീസ, സാജു ജോസഫ് , അജിത ജയ് ഷോർ, വി.ഒ ജേക്കബ്, മാത്യു കെ.വി, ജോൺ അയ്മൻ, ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
