ശൂരനാട്: കുമരംചിറ യു പി സ്കൂളിന് സമീപത്ത് നിന്നും 1.350 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കൊറ്റംകര ബീമാ മനസിലിൽ ബിൻഷാദ് (29) നെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും ശൂരനാട് പോലീസും ചേർന്ന് പിടികൂടിയത്. കൊല്ലം റൂറൽ എസ്.പി സാബു മാത്യു കെ. എം ഐ.പി.എസിനു ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ അഡിഷണൽ എസ്.പി പ്രതാപൻ നായർ ന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട ഡി വൈ എസ് പി ഷെരീഫ് എസ് ഡാൻസാഫ് എസ്.ഐ ജ്യോതിഷ് ചിറവൂർ എസ്.ഐ ബിജു ഹക്ക് സി.പി ഒ മാരായ സജു , അഭിലാഷ് , വിപിൻ ക്ളീറ്റസ് ശൂരനാട് എസ് .ഐ ദീപു , സി.പി.ഒ ബിനോജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്. ജില്ലയിൽ ലഹരി സംഘത്തെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി കൊല്ലം റൂറൽ ഡാൻസാഫ് ടീം ഈ ആഴ്ചയിൽ തന്നെ പിടിക്കുന്ന നാലാമത്തെ കേസ് ആണ്.