ചാലക്കുടിയില്‍ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. നേതൃത്വം നല്കിയ പ്രതി നിധിന് പുല്ലനെ പോലീസ് ബലം പ്രയോഗിച്ചു പിടികൂടിയങ്കിലും സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. രാത്രി പ്രതികളെ പിടിക്കാനെത്തിയ ഡിവൈഎസ്പി ടിഎസ് സിനോജിന് നേരെ വീണ്ടും ആക്രമണം. പോലീസ് ലാത്തി വീശി. അഞ്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതി നിധിനായി തെരച്ചില്‍ തുടരുകയാണ്. ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വിജയിച്ചതിനു പിറകേ ആഹ്ലാദപ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്.