കൊട്ടാരക്കര : പുത്തൂര്‍ സ്വദേശിയായ യുവാവിനെ സോഷ്യൽ മീഡിയയിലൂടെ വീട്ടിലിരുന്ന് പണം ഉണ്ടാക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് അയാളില്‍ നിന്നും 34,00,376/- രൂപ ബാങ്ക് അക്കൗണ്ട് വഴി അയച്ചുവാങ്ങിയ കേസ്സിലെ പ്രതിയായ Darla Praveen Kumar(32) എന്നയാളെ കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ ശിവപ്രകാശ് ടി.എസ്, എസ്.ഐ പ്രസന്നകുമാര്‍, എഎസ്ഐ ലിജുകുമാര്‍ സി, സി.പി.ഒമാരായ രജിത് ബാലകൃഷണന്, സൈറസ് ജോബ്, രജിന് നാരായണന് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു. സമാനമായ കേസ്സില്‍ ഇയാള്‍ തമിഴ്നാട് സംസ്ഥാനത്ത് ചെന്നൈയില്‍ വേറെ കേസ്സിലെ അഞ്ചാം പ്രതിയാണ്. ആ കേസ്സില്‍ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തില്‍ നില്‍ക്കുകയാണ്.
