തൃശ്ശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന് അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 9.35 നായിരുന്നു അന്ത്യം. 1991 മുതൽ 1994 വരെ കെ കരുണകരന് മന്ത്രി സഭയിലും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി മന്ത്രി സഭയിലും വനം വകുപ്പ് മന്ത്രിയായിരുന്നു. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. 1967 മുതല്‍ 1970 വരെ സംഘടനയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു.