കൊട്ടാരക്കര: ഇന്ദിരാഗാന്ധിയുടെ 106-ാം ജന്മദിനം ആഘോഷിച്ചു. കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ വച്ചു നടന്ന ജന്മദിനാഘോഷം കൊട്ടാരക്കര കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെജി അലക്സ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് നേതാക്കൾ ഇന്ദിരാജിയുടെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. യോഗത്തിൽ കണ്ണാട്ട് രവി,കോശി കെ ജോൺ, ശോഭ പ്രശാന്ത്, വേണു അവണൂർ, കെ ജി റോയ് ,റോബി വർഗീസ്, രാജകുമാർ,സുധീർ തങ്കപ്പ, തുടങ്ങിയവർ സംസാരിച്ചു