ശാസ്താംകോട്ട: മനക്കര രാധിക ഭവനം വീട്ടില്‍ ശ്യാം രാജിന്റെ ഭാര്യ രാധികയെ ഫോൺ വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യാത്തതിലുള്ള വിരോധം നിമിത്തം പരാതിക്കാരി ജോലി ചെയ്യുന്ന ഭരണിക്കാവിലുള്ള ജോലിസ്ഥലത്ത് എത്തി പ്രതി അസഭ്യം വിളിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും കയ്യിൽ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് പരാതിക്കാരിയെ കുത്തി. ഒഴിഞ്ഞുമാറി മറിഞ്ഞുവീണ പരാതിക്കാരിയെ ശാരീരികമായി ഉപദ്രവിച്ച പേരയം കുമ്പളം പള്ളിക്ക് സമീപം വൃന്ദാവനം വീട്ടില്‍ അരുൺകുമാർ(30) ആണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്. കുണ്ടറ പോലീസ് സ്റ്റേഷനിൽ അടിപിടി കേസുകളിൽ പ്രതിയാണ് ഇയാൾ. ശാസ്താംകോട്ട SHO ശ്രീജിത്ത്.കെ, എസ്.ഐ ഷാനവാസ് കെ. എച്ച്, GSI ശ്രീകുമാർ എന്നിവർ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.