Asian Metro News

വികസനത്തിന്റെ സ്വാദ് ഓരോ മനുഷ്യനും അനുഭവിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

 Breaking News

വികസനത്തിന്റെ സ്വാദ് ഓരോ മനുഷ്യനും അനുഭവിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വികസനത്തിന്റെ സ്വാദ് ഓരോ മനുഷ്യനും അനുഭവിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
November 20
10:28 2023

വികസനത്തിന്റെ സ്വാദ് കേരളത്തിലെ ഓരോ മനുഷ്യനും ഓരോ കുടുംബത്തിനും ആസ്വദിക്കാൻ കഴിയണം എന്നതാണ് സർക്കാരിന്റെ വികസന കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസനം കേരളത്തിന്റെ എല്ലാ ഭാഗത്തും എത്തണം. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനം എന്നതാണ് കാഴ്ചപ്പാട്–ഉദുമ മണ്ഡലത്തിലെ നവകേരള സദസ്സ് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

മുൻപ് ശരാശരി കേരളീയൻ കടുത്ത നിരാശയിൽ ആയിരുന്നു. ഒന്നും ഇവിടെ നടക്കില്ല എന്ന നിരാശ. അനുവദിച്ചുകിട്ടിയ പദ്ധതികൾ പോലും നടപ്പാക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ ഏഴു വർഷം മുൻപ് സംഭവിച്ച മാറ്റങ്ങൾ ജനത്തിന് കണ്ടറിയാം. ഒരിക്കലും നടക്കില്ല എന്ന് കരുതി ഓഫീസ് പൂട്ടിപ്പോയതായിരുന്നു ഗെയിൽ പൈപ്പ്‌ലൈൻ അധികൃതർ. ആ പൈപ്പ്‌ലൈനിലൂടെ മംഗലാപുരത്തേക്ക് വാതകം എത്തി, നമ്മുടെ അടുക്കളയിൽ പോലും പൈപ്പ് വഴി പാചകവാതകം എത്തി. കൊച്ചി-ഇടമൺ പവർ ലൈൻ യാഥാർഥ്യമായി. അഞ്ച് ലക്ഷം കുട്ടികൾ കൊഴിഞ്ഞുപോയ പൊതുവിദ്യാലയങ്ങളിൽ പുതുതായി 10 ലക്ഷത്തിൽപ്പരം വിദ്യാർത്ഥികൾ ചേർന്നു. ആശുപത്രികളിൽ മരുന്നില്ല, ഡോക്ടർമാരില്ല, നഴ്സുമാരില്ല, സൗകര്യങ്ങൾ ഇല്ല എന്ന പതിവ് അവസ്ഥക്ക് മാറ്റം വന്നു. പൊതുവിൽ നല്ല മാറ്റങ്ങൾ ജനങ്ങൾക്ക് അനുഭവവേദ്യമായി–മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സാമ്പത്തിക ഞെരുക്കത്തിലൂടെ സംസ്ഥാനത്തെ പ്രയാസപ്പെടുത്തിയിട്ടും ഒരു മേഖലയിലും കേരളം പിന്നാക്കം പോയില്ല. എല്ലാ രംഗങ്ങളിലും നല്ല രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment