ന്യൂഡൽഹി: മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇന്ന് വിധിയെഴുത്ത്. മദ്ധ്യപ്രദേശിൽ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. 230 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 5,60,60,925 വോട്ടർമാരാണ് അടുത്ത ഭരണകക്ഷിയെ നിർണയിക്കുക. വൈകിട്ട് ആറ് വരെയാണ് പോളിംഗ്.