കൊട്ടാരക്കര : ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്കും പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും പുതിയ എം.എൽ.എ ആയി തെരഞ്ഞെടുത്ത ചാണ്ടി ഉമ്മനും ഇന്ന് വൈകിട്ട് 4 മണിക്ക് കൊട്ടാരക്കരയിൽ വമ്പിച്ച സ്വീകരണം നൽകുന്നു. വൈകുന്നേരം 3 മണിക്ക് കൊട്ടാരക്കര പുലമൺ രവി നഗറിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരക്കണക്കിന് ജനാധിപത്യ വിശ്വാസികളും ജനപ്രതിനിധികളും തൊഴിലാളി സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ച് കൊട്ടാരക്കര ചന്തമുക്കിലെ പ്രസ്സ് ക്ലബ്ബ് മൈതാനിയിലെത്തുമ്പോൾ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡൻറ് .കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ, യു.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.