കൊല്ലം : മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ഹയർ സെക്കന്ററി സൗഹൃദ ക്ലബ്ബും, കൊല്ലം ട്രാക്കും സംയുക്തമായി ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷയിലും, പ്രഥമ ശുശ്രുഷയിലും നടത്തുന്ന നേർവഴി പരിശീലന പദ്ധതിയുടെ ഉത്ഘാടനം ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് ഐ പി എസ് ( ADGP ) നിർവഹിച്ചു. ഈ കാലഘട്ടത്തിൽ റോഡ് സുരക്ഷയിലും, പ്രഥമ ശുശ്രുക്ഷയിലുമുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് അത്യാവശ്യമാണെന്നും, പരിശീലനം ലഭിക്കുന്ന വിദ്യാർഥികൾ മറ്റുള്ളവർക്ക് കൂടി അറിവുകൾ പകർന്നു നൽകാൻ സന്നദ്ധരകണമെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉത്ഘടനാ പ്രസംഗത്തിൽ സൂചിപ്പിച്ചു. എ ഐ ക്യാമറ സ്‌ഥപിച്ചതോടെ കഴിഞ്ഞ മൂന്ന് മാസമായി അപകടമരണങ്ങളിൽ കുറവ് രേഖപ്പെടുത്തിയെന്നും, റോഡ് ഉപയോഗിക്കുന്ന എല്ലാവരും ഫൈൻ അടക്കില്ല എന്ന് തീരുമാനിച്ചു റോഡ് നിയമങ്ങൾ പാലിക്കാൻ തയാറാകണമെന്നും പ്രസംഗത്തിൽ സൂചിപ്പിച്ചു
. കൊല്ലം എൻഫോഴ്‌സ്‌മെന്റ്റ് ആർ. റ്റി. ഓ അൻസാരി. എച്ച് ന്റെ അധ്യക്ഷതയിൽ കൊല്ലം വിമലഹൃദയ സ്കൂളിൽ നടന്ന പരിപാടിക്ക് കൊല്ലം ആർ. റ്റി. ഓ ജയേഷ് കുമാർ. എം. കെ സ്വാഗതം ആശംസിച്ചു. കൊല്ലം ഡി. ഈ. ഓ ഷാജി. എസ് മുഖ്യപ്രഭാഷണം നടത്തി. ട്രാക്ക് പ്രസിഡന്റും ജോയിന്റ് ആർ. റ്റി. ഓ യുമായ ആർ. ശരത്ചന്ദ്രൻ പദ്ധതിവിശദീകരണം നടത്തി. കൊല്ലം ഫയർ സ്റ്റേഷൻ ഓഫീസർ ഉല്ലാസ്. ഡി റോഡ് സുരക്ഷ സന്ദേശം നൽകി. റിട്ട എ. സി. പിയും ട്രാക്ക് എക്സിക്യൂട്ടീവ് അംഗവുമായ ജോർജ് കോശി റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലി. വെസ്റ്റേൺ കാഷൂ കമ്പനി ഡയറക്ടർ വിനോദ് കുമാർ നേർവഴി പോസ്റ്റർ പ്രകാശനം ചെയ്തു. പരിശീലന പദ്ധതിയുടെ കോർഡിനേറ്റർ എം. വി. ഐ ദിലീപ് കുമാർ. കെ, വിമല ഹൃദയ സ്കൂൾ പ്രിൻസിപ്പൽ റോയ് സെബാസ്റ്റ്യൻ , സൗഹൃദ ക്ലബ് ജില്ലാ കോർഡിനേറ്റർ ജെയിംസ്. ഡി, വിമല ഹൃദയ സ്കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രെസ് മിനി. എ, സൗഹൃദ ക്ലബ് കൺവീനർ കശ്മീർ തോമസ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ വിമല ഹൃദയ സ്കൂളിലെയും ക്രിസ്തുരാജ് സ്കൂളിലെയും വിദ്യാർഥികൾ, എസ് പി സി സ്റ്റുഡന്റസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.