ഭക്ഷ്യവിഷബാധയേറ്റ് യുവാവിന്റെ മരണം; രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയ സാന്നിദ്ധ്യം

October 27
10:02
2023
എറണാകുളം: കാക്കനാട് ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരയയുടെ സാന്നിദ്ധ്യം. ഷവർമയിലൂടെയാണോ ഇത് ശരീരത്തിൽ എത്തിയതെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
രക്തസാമ്പിൾ പരിശോധിച്ചതിന് പിന്നാലെയാണ് ബാക്ടീരയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. രാഹുലിന്റെ ഹൃദയത്തിൽ നിന്നുമുള്ള രക്തസാമ്പിളുകളും പരിശോധനയുടെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം രണ്ടു ദിവസത്തിനുള്ളിൽ ലഭ്യമാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്തിമ റിപ്പോർട്ട് ലഭ്യമായതിനു ശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാ് അധികൃതർ വ്യക്തമാക്കി. നിലവിൽ ഹോട്ടലുടമകൾ ഉൾപ്പെടെയുള്ളവർ ഒളിവിൽ പോയിരിക്കുകയാണ്
There are no comments at the moment, do you want to add one?
Write a comment