കൊല്ലം: കുണ്ടറയിൽ യുവതിയെ റോഡിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പേരയം ചിറ ഭാഗത്ത് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് സംഭവം. ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും ഒരു ബാഗും സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. സംഭവം ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനക്ക് അയക്കും.
