ഇടുക്കി: കരുണാപുരത്ത് ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്ക്. തേർഡ് ക്യാമ്പ് മൂലശ്ശേരിയിൽ സുനിൽ കുമാറിനും മകനുമാണ് പരിക്കേറ്റത്. ഇവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വൈകീട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇവർക്ക് പരിക്കേറ്റത്. പരിക്ക് അൽപ്പം സാരമുള്ളതാണെന്നാണ് വിവരം.