ഗാസയില്‍ നിയന്ത്രിത തോതില്‍ കരയുദ്ധം നടത്തി ഇസ്രായേല്‍

October 24
11:02
2023
ഗാസ: ഗാസയില്‍ നിയന്ത്രിത തോതില്‍ ഹമാസിനെ ലക്ഷ്യമിട്ട് കരയുദ്ധം നടത്തിയതായി ഇസ്രയേല്‍. വ്യോമാക്രമണത്തില്‍ പ്രഹരശേഷി കൂടിയ ബോംബുകളും വര്‍ഷിച്ചു.
ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികനും കൊല്ലപ്പെട്ടു. ഇസ്രയേല്‍ അത്യാധുനിക അയണ്‍ സ്റ്റിംഗ് സംവിധാനമുപയോഗിച്ച് ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
ലെബണണിലെ ഹിസബുളള ഭീകര ഗ്രൂപ്പിനെ ലക്ഷ്യമിട്ടും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി.അതിനിടെ ഹമാസ് ഇസ്രേയേലില്‍ നിന്നും 222 പേരെയാണ് ബന്ദികളാക്കിയിട്ടുളളതെന്ന് സൈന്യം അറിയിച്ചു.
ഇസ്രേയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4741 ആയി. പരിക്കറ്റവര്‍ 16000ത്തിലധികമാണ്. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 93 പാലസ്തീന്‍കാരും കൊല്ലപ്പെട്ടു.
There are no comments at the moment, do you want to add one?
Write a comment