കൊല്ലം :- കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് & റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ( ഇപ്ലോ ), ജ്വാല വിമൻസ് പവർ എന്നീ സംഘടനകളുടെ സഹകരണത്തിൽ കരുതൽ അക്കാഡമി ഹാളിൽ ഫസ്റ്റ് എയ്ഡ് & ബി എൽ എസ് സർട്ടിഫിക്കേഷൻ കോഴ്സിൽ ഏകദിന പരിശീലനം നടന്നു.
ഫസ്റ്റ് എയ്ഡ്, സി പി ആർ, ചോക്കിങ് തുടങ്ങി വിവിധ വിഷയങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർക്ക് പരിശീലനം നൽകി.
കോഴ്സിന്റെ ഉദ്ഘാടനം വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട് നിർവഹിച്ചു.ഫസ്റ്റ് എയ്ഡ്, ബി എൽ എസ് പരിശീലനങ്ങൾ വേർതിരിവില്ലാതെ എല്ലാവർക്കും ലഭിക്കേണ്ടത് അപകടങ്ങൾ നിറഞ്ഞ ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ജോർജ് എഫ് സേവ്യർ വലിയവീട് പറഞ്ഞു.
കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ചു.ഇപ്ലോ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, അഡ്വഞ്ചർ ട്രെയിനർ ഹർഷകുമാർ ശർമ്മ, യു എൻ എ പ്രസിഡന്റ് മുകേഷ് എന്നിവർ സംസാരിച്ചു.
തുടർന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുകേഷിന്റെ നേതൃത്വത്തിൽ പരിശീലനം നടന്നു. കോഴ്സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.