Asian Metro News

സഹകരണ നിയമ ഭേദഗതി സഹകരണ മേഖലയ്ക്കു കൂടുതൽ കരുത്തു നൽകും: മന്ത്രി

 Breaking News
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...
  • ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസിൽ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിതാ സംരക്ഷണ ഓഫീസർമാർക്കും സേവനദാതാക്കൾക്കുമായുള്ള ഏകദിന സെമിനാർ ‘ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ...
  • മെഡിക്കൽ കോളേജിൽ ആദ്യമായി ലീനിയർ ഇബസും റേഡിയൽ ഇബസും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് മെഷീനുകൾ സ്ഥാപിക്കാൻ 1,09,92,658 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്വാസകോശ കാൻസർ വളരെ നേരത്തെ കണ്ടുപിടിക്കാൻ കഴിയുന്ന ഈ നൂതന യന്ത്രങ്ങൾ പൾമണോളജി വിഭാഗത്തിലാണ് സ്ഥാപിക്കുന്നത്....
  • 2.130 കിലോ ഗ്രാം കഞ്ചാവുമായി കഞ്ചാവ് കേസിലെ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ കൊട്ടാരക്കര: നിരവധി മോഷണ കേസുകളിലും, കഞ്ചാവ് കേസുകളിലും പ്രതിയായിട്ടുള്ളതും, കഞ്ചാവ് കേസിൽ കോടതി ശിക്ഷിച്ചിട്ടുള്ളതുമായ മൈലം പള്ളിക്കൽ പെരുംകുളം കളീലുവിള ജംഗ്ഷനിൽ വിശാഖം വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന ബിജുകുമാർ(49), തലവൂർ കുര സുഭാഷ് ഭവനിൽ കുര സുഭാഷ് എന്ന് വിളിക്കുന്ന...

സഹകരണ നിയമ ഭേദഗതി സഹകരണ മേഖലയ്ക്കു കൂടുതൽ കരുത്തു നൽകും: മന്ത്രി

സഹകരണ നിയമ ഭേദഗതി സഹകരണ മേഖലയ്ക്കു കൂടുതൽ കരുത്തു നൽകും: മന്ത്രി
March 03
11:15 2023

സഹകരണരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചുള്ള സഹകരണ നിയമ ഭേദഗതി ഈ മേഖലയ്ക്കു കൂടുതൽ കരുത്തു പകരുന്നതാകുമെന്നു സഹകരണ മന്ത്രി വി.എൻ. വാസവൻ. ഈ മേഖലയുടെ വിപുലവും വിശാലവുമായ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണു നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനെജ്മെന്റ് (കിക്മ)-ൽ നിന്നു പഠിച്ചിറങ്ങുന്ന എം.ബി.എ. വിദ്യാർഥികൾക്കു തൊഴിൽ സാധ്യത ഉറപ്പുവരുത്താൻ വിവിധ സഹകരണ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സഹകരണ നിയമ ഭേദഗതി ബില്ലിന്മേൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും സഹകാരികൾ, പൊതുജനങ്ങൾ, ജീവനക്കാർ നിയമജ്ഞർ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ കേട്ടു കുറ്റമറ്റതാക്കുമെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സഹകരണ മേഖല സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. എം.ബി.എ. പഠനം പൂർത്തിയാക്കുന്നവർക്കു തൊഴിൽ സാധ്യതയൊരുക്കുക എന്ന ലക്ഷ്യത്തോടെ കിക്മ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി ഈ മേഖലയിലെ പുതിയ കാൽവയ്പ്പാണ്. സഹകരണ സ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്ന തൊഴിൽ പരിചയം മൾട്ടി നാഷണൽ കമ്പനികളിലടക്കം തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനു വിദ്യാർഥികൾക്കു പ്രയോജനം ചെയ്യും. സഹകരണ സ്ഥാപനങ്ങളിലെ ഭാവിയിലെ ഒഴിവുകളിൽ ഇത്തരം വിദ്യാർഥികൾക്കു മുൻതൂക്കം നൽകാനുമാകും. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ പിന്തുണ നൽകും.

എൻജിനീയറിങ്, എം.ബി.എ, ജെ.ഡി.സി, എച്ച്.ഡി.സി കോഴ്സുകൾ, ജില്ലാ നോളഡ്ജ് ഡെവലപ്മെന്റ് സെന്ററുകൾ, പോളിടെക്നിക്കുകൾ തുടങ്ങി വിദ്യാഭ്യാസ രംഗത്തു വിവിധ മേഖലകളിൽ സഹകരണ മേഖല മുന്നേറുന്നുണ്ട്. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്കടക്കം പ്രവർത്തനത്തിൽ പുതിയ ദിശാബോധം പകരാൻ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും അനിവാര്യമാണ്. ഒരു സഹകരണ സർവകലാശാലയെന്ന ആശയം ഭാവിയിൽ ഈ മേഖല ചിന്തിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സഹകരണ യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക്, ഹാന്റെക്സ്, ഹൗസ്ഫെഡ്, മാർക്കറ്റ്ഫെഡ്, കേരഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരണ യൂണിയൻ ധാരണാപത്രം ഒപ്പുവച്ചു. ജെ.ഡി.സി, എച്ച്.ഡി.സി. കോഴ്സുകളിൽ ഉന്നത വിജയം നേടിയവർക്കു സഹകരണ വകുപ്പ് മന്ത്രി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. കിക്മയുടെ പുതിയ അധ്യയന വർഷത്തെ അഡ്മിഷൻ ബ്രോഷർ, ന്യൂസ് ലെറ്റർ എന്നിവയും പ്രകാശനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റിവ് സൊസൈറ്റീസ് ടി.വി. സുഭാഷ്, സംസ്ഥാന സഹകരണ യൂണിയൻ അഡിഷണൽ രജിസ്ട്രാർ ഗ്ലാഡി ജോൺ പുത്തൂർ, കിക്മ ഡയറക്ടർ ഡോ. രാകേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment