Asian Metro News

കുട്ടികളുടെ സർവതോന്മുഖ വികസനം ലക്ഷ്യമിടുന്നതാകും പാഠ്യപദ്ധതി പരിഷ്‌കരണം: മുഖ്യമന്ത്രി

 Breaking News
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...
  • ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസിൽ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിതാ സംരക്ഷണ ഓഫീസർമാർക്കും സേവനദാതാക്കൾക്കുമായുള്ള ഏകദിന സെമിനാർ ‘ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ...
  • മെഡിക്കൽ കോളേജിൽ ആദ്യമായി ലീനിയർ ഇബസും റേഡിയൽ ഇബസും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് മെഷീനുകൾ സ്ഥാപിക്കാൻ 1,09,92,658 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്വാസകോശ കാൻസർ വളരെ നേരത്തെ കണ്ടുപിടിക്കാൻ കഴിയുന്ന ഈ നൂതന യന്ത്രങ്ങൾ പൾമണോളജി വിഭാഗത്തിലാണ് സ്ഥാപിക്കുന്നത്....
  • 2.130 കിലോ ഗ്രാം കഞ്ചാവുമായി കഞ്ചാവ് കേസിലെ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ കൊട്ടാരക്കര: നിരവധി മോഷണ കേസുകളിലും, കഞ്ചാവ് കേസുകളിലും പ്രതിയായിട്ടുള്ളതും, കഞ്ചാവ് കേസിൽ കോടതി ശിക്ഷിച്ചിട്ടുള്ളതുമായ മൈലം പള്ളിക്കൽ പെരുംകുളം കളീലുവിള ജംഗ്ഷനിൽ വിശാഖം വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന ബിജുകുമാർ(49), തലവൂർ കുര സുഭാഷ് ഭവനിൽ കുര സുഭാഷ് എന്ന് വിളിക്കുന്ന...

കുട്ടികളുടെ സർവതോന്മുഖ വികസനം ലക്ഷ്യമിടുന്നതാകും പാഠ്യപദ്ധതി പരിഷ്‌കരണം: മുഖ്യമന്ത്രി

കുട്ടികളുടെ സർവതോന്മുഖ വികസനം ലക്ഷ്യമിടുന്നതാകും പാഠ്യപദ്ധതി പരിഷ്‌കരണം: മുഖ്യമന്ത്രി
March 03
11:44 2023

മാറിയ കാലത്തിനനുസരിച്ച് ഉത്പാദനോന്മുഖമായ സമൂഹത്തെ സൃഷ്ടിക്കുന്നതിനു കുട്ടികളുടെ സർവതോന്മുഖമായ വികസനം അനിവാര്യമാണെന്നും ഈ ലക്ഷ്യത്തോടെയാണു പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാലയ മികവുകൾ കണ്ടെത്തുന്നതിന് കൈറ്റ് സംഘടിപ്പിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ 3-ാം സീസണിന്റെ ഗ്രാന്റ് ഫിനാലെ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിൽ വിദ്യാലയങ്ങൾക്കുള്ള പങ്കു വലുതാണ്. വിജ്ഞാന വിതരണം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങിനിന്നാൽ പോര. ലോക വൈജ്ഞാനിക ശൃംഖലയുമായി വിദ്യാർഥികളെ ബന്ധിപ്പിക്കണം. ഇതിന് അധ്യാപകർ മുൻകൈയെടുക്കണം. പുതിയ തലമുറയുടെ ജീവിതാനുഭവങ്ങൾ തിരിച്ചറിഞ്ഞ് അതിനു ചേരുന്ന വിധത്തിൽ അധ്യാപനം നടത്താൻ കഴിയണം. നൂതന വിഷയങ്ങൾക്കൊപ്പം ചരിത്രബോധവും കുട്ടികൾക്കു പകർന്നു നൽകണം.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുൻഗണനയാണു കഴിഞ്ഞ സർക്കാർ നൽകിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കിയ പദ്ധതികളും നബാർഡിന്റെ സഹായത്തോടെ നടപ്പാക്കിയ പദ്ധതികളും പ്ലാൻ ഫണ്ടിലൂടെ നടപ്പാക്കിയ പദ്ധതികളും അടിസ്ഥാന സൗകര്യ വികസന രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കി. പശ്ചാത്തല സൗകര്യം വകസിപ്പിക്കുന്നതിനൊപ്പംതന്നെ അധ്യയന നിലവാരം ഉയർത്താനുള്ള നടപടികളും സ്വീകരിച്ചു. ഇത്തരം ഇടപെടലുകൾ പൊതുവിദ്യാഭ്യാസത്തിലുള്ള വിശ്വാസം വലിയ തോതിൽ വർധിപ്പിച്ചു. അതിന്റെ തെളിവാണ് പൊതുവിദ്യാലയങ്ങളിൽ 10 ലക്ഷത്തിലധികം വിദ്യാർഥികൾ പുതുതായി എത്തിച്ചേർന്നത്. കൊഴിഞ്ഞുപോക്കിനെക്കുറിച്ച് ആകുലപ്പെട്ടിരുന്ന അവസ്ഥ മാറ്റാൻ കഴിഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പെർഫോമെൻസ് ഇൻഡെക്സ് ഗ്രേഡിങ്ങിൽ കേരളം ഒന്നാമതെത്തി. നീതി ആയോഗിന്റെ സ്‌കൂൾ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡെക്സിലും ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേർന്നു നടത്തിയ സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ഗോൾസ് ഇന്ത്യാ ഇൻഡെക്സിലും കേരളം ഒന്നാമതെത്തി. ഇതെല്ലാം അഭിമാനകരമായ നേട്ടങ്ങളാണ്. പൊതുവിദ്യാഭ്യാസ മേഖലയിൽ തുടർന്നും കാര്യക്ഷമമായി ഇടപെടാനാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങൾ മികച്ച മാതൃകകൾ സൃഷ്ടിക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഈ യാഥാർഥ്യം പലപ്പോഴും തമസ്‌കരിക്കപ്പെടുന്നു. അത്തരം പശ്ചാത്തലത്തിൽ ഹരിത വിദ്യാലയം റിയാലിറ്റി ഷോയ്ക്കു വലിയ പ്രാധാന്യമുണ്ട്. യാഥാർഥ്യത്തിനു നേരേ പിടിച്ച കണ്ണാടിയാണ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ. പൊതുവിദ്യാലയങ്ങൾ പിന്തുടരുന്ന മികച്ച മാതൃകകൾ ഉയർത്തിക്കാട്ടാനും അവ മറ്റു വിദ്യാലയങ്ങൾക്കു സ്വീകരിക്കാനും ഉതകുന്ന വിധത്തിലാണ് ഇതു വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ 3-ാം സീസണിന്റെ ഗ്രാന്റ് ഫിനാലെയിൽ വയനാട് ജില്ലയിലെ ഓടപ്പള്ളം ജി.എച്ച്.എസും മലപ്പുറം ജില്ലയിലെ പുറത്തൂർ ജി.യു.പി.എസും ഒന്നാം സമ്മാനം പങ്കിട്ടു. രണ്ടാം സമ്മാനം കൊല്ലം ജില്ലയിലെ ജി.എൽ.പി.എസ് ഇരവിപുരവും പാലക്കാട് ജില്ലയിലെ ജി.ഒ.എച്ച്.എസ്.എസ് എടത്താനാട്ടുകരയും പങ്കിട്ടു. മൂന്നാം സമ്മാനം കൊല്ലം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് കടയ്ക്കൽ, ആലപ്പുഴ ജില്ലയിലെ ജി.എൽ.പി.എസ് കടക്കരപ്പളളി എന്നീ സ്‌കൂളുകൾക്കാണ്. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിച്ച ആറു സ്‌കൂളുകൾക്ക് യഥാക്രമം പത്തു ലക്ഷം, ഏഴര ലക്ഷം, അഞ്ചു ലക്ഷം രൂപ ക്യാഷ് അവാർഡുകൾ ലഭിച്ചു.

തിരുവനന്തപുരം ജിമ്മി ജോർജ് ഇ്ൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടർ ഡോ. എ.ആർ. സുപ്രിയ, കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, സി-ഡിറ്റ് ഡയറക്ടർ ജി. ജയരാജ്, യൂണിസെഫ് അഡൈ്വസർ ഡോ.പിയൂഷ് ആന്റണി, ജൂറി അംഗം പ്രൊഫ. ഇ. കുഞ്ഞികൃഷ്ണൻ, സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ. മനോജ് കുമാർ എന്നിവരും പങ്കെടുത്തു.

റിയാലിറ്റിഷോയിൽ ഫൈനലിസ്റ്റുകളായ നാലു വിദ്യാലയങ്ങൾക്ക് 2 ലക്ഷം രൂപ വീതവും ട്രോഫിയും ചടങ്ങിൽ സമ്മാനിച്ചു. പാലക്കാട് ജില്ലയിൽ നിന്നു ജി.യു.പി.എസ് പുതിയങ്കം, ഇടുക്കി ജില്ലയിൽ നിന്നു ജി.എച്ച്.എസ്.എസ് കല്ലാർ, ആലപ്പുഴ ജില്ലയിൽ നിന്നു ജി.എച്ച്.എസ്.എസ് കലവൂർ, കാസർഗോഡ് ജില്ലയിൽ നിന്നും ജി.എച്ച്.എസ്.എസ് തച്ചങ്ങാട് എന്നീ സ്‌കൂളുകളാണ് ഫൈനലിസ്റ്റുകളായത്. ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക പരാമർശം നേടിയ ആറ് സ്‌കൂളുകൾക്ക് 50,000 രൂപ വീതവും ട്രോഫിയും സമ്മാനിച്ചു. ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് (കാസർഗോഡ്), പി.പി.എം.എച്ച്.എസ്.എസ് കൊട്ടൂക്കര (മലപ്പുറം), ജി.എൽ.പി.എസ് ആനാട് (തിരുവനന്തപുരം), ജി.എൽ.പി.എസ് കോടാലി (തൃശൂർ), ജി.എൽ.പി.എസ് മോയൻസ് (പാലക്കാട്), എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ (കണ്ണൂർ) എന്നിവയാണ് പ്രത്യേക പരാമർശം നേടിയ സ്‌കൂളുകൾ. ഹരിതവിദ്യാലയത്തിൽ മികച്ച പ്രകടനം നടത്തിയ ജഗതി ഗവ.എച്ച്.എസ്.എസ് ബധിര വിദ്യാലയം (തിരുവനന്തപുരം), തിരുവല്ല സി.എസ്.ഐ വി.എച്ച്.എസ്.എസ് ബധിരവിദ്യാലയം (പത്തനംതിട്ട) സ്‌കൂളുകൾക്ക് 25000 രൂപ വീതവും ക്യാഷ് അവാർഡുകൾ ലഭിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment