ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

February 16
10:27
2023
കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംമ്പറിൽ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആരോഗ്യടൂറിസം, ഐ.ടി. മുതലായ മേഖലകളിൽ സഹകരണമാകാമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ന്യൂയോർക്കിലെ ഐ.ടി. കമ്പനികൾക്ക് കേരളത്തിൽ നിക്ഷേപിക്കാൻ അവസരമൊരുക്കാമെന്ന് കെവിൻ തോമസ് പറഞ്ഞു. പ്രധാന ഐ.ടി. കമ്പനികളുമായി അക്കാര്യം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
വ്യവസായ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല, നോർക്ക സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി എസ് കാർത്തികേയൻ എന്നിവർ പങ്കെടുത്തു.
There are no comments at the moment, do you want to add one?
Write a comment