Asian Metro News

സ്വരാജ് ട്രോഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

 Breaking News
  • ഓട്ടോമൊബൈൽ ടെസ്റ്റിംഗ് ലാബുകൾ സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി പൊതുമരാമത്ത് വകുപ്പിന് കീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണുകളിൽ വിതരണംചെയ്ത ഓട്ടോമാറ്റിക് മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്താൻ സഹായിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിന്റെ...
  • നല്ല ഭക്ഷണ ശീലങ്ങൾ എല്ലാവരും ഏറ്റെടുക്കണം: മന്ത്രി വീണാ ജോർജ് നല്ല ഭക്ഷണശീലങ്ങൾ എല്ലാവരും ഏറ്റെടുക്കേണ്ട ഘട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മുടെ ശരീരവും ആരോഗ്യവും നമുക്ക് ചുറ്റുമുള്ള രോഗങ്ങളും ഇതുനമ്മെ ഓർമ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരശീലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. ചെറുധാന്യ വർഷം 2023ന്റെ...
  • തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് മന്ത്രി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ കണ്ണി ചേർത്തിട്ടുണ്ട്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, കുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. കുളങ്ങൾ നിർമിക്കുമ്പോൾ...
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...

സ്വരാജ് ട്രോഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സ്വരാജ് ട്രോഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
February 16
10:32 2023

ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊല്ലത്തിന്. രണ്ടാം സ്ഥാനം കണ്ണൂർ നേടി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  എം.ബി. രാജേഷ് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

തിരുവനന്തപുരമാണ് മികച്ച കോർപ്പറേഷൻ. മികച്ച ഗ്രാമ പഞ്ചായത്തായി എറണാകുളത്തെ മുളന്തുരുത്തി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംസ്ഥാനം കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിനാണ്. കോട്ടയം മരങ്ങാട്ടുപള്ളിയാണ് മൂന്നാമത്.  ബ്ലോക്ക് പഞ്ചായത്തുകളിൽ പെരുമ്പടപ്പും മുനിസിപ്പാലിറ്റികളിൽ തിരൂരങ്ങാടിയും ഒന്നാം സ്ഥാനത്തെത്തി. കള്ളിക്കാട് പഞ്ചായത്തിനാണ് മഹാത്മാ പുരസ്‌കാരം. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും മഹാത്മാ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാനത്തെ 2020-21 ലെ മികച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരങ്ങളും പഞ്ചായത്ത്, നഗരസഭകളിലെ തൊഴിലുറപ്പ് പദ്ധതി മികവിനുള്ള മഹാത്മ, മഹാത്മ അയ്യൻകാളി പുരസ്‌കാരങ്ങളുമാണ് മന്ത്രി പ്രഖ്യാപിച്ചത്.

സ്വരാജ് പുരസ്‌കാരത്തിന് നഗരസഭ വിഭാഗത്തിൽ വടക്കാഞ്ചേരി നഗരസഭ രണ്ടാം സ്ഥാനത്തിനും സുൽത്താൻ ബത്തേരി മൂന്നാം സ്ഥാനത്തിനും അർഹമായി.

സ്വരാജ് ട്രോഫി ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ  കൊടകര (തൃശൂർ) രണ്ടാമതും നെടുമങ്ങാട് (തിരുവനന്തപുരം) മൂന്നാമതുമെത്തി.

 മഹാത്മഗാന്ധി അയ്യങ്കാളി പുരസ്‌കാരത്തിന് കൊല്ലം കോർപ്പറേഷൻ അർഹമായി. നഗരസഭ തലത്തിൽ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ഒന്നാം സ്ഥാനവും കോട്ടയം ജില്ലയിലെ വൈക്കം രണ്ടാം സ്ഥാനവും നേടി.

സ്വരാജ് ട്രോഫി പുരസ്‌കാരത്തിന് ജില്ലാതലത്തിൽ ഗ്രാമപ്പഞ്ചായത്ത് വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിൽ ഉഴമലയ്ക്കൽ  ഒന്നാംസ്ഥാനം മംഗലപുരം  രണ്ടാം സ്ഥാനം. കൊല്ലം ജില്ലയിൽ പടിഞ്ഞാറേകല്ലട ഒന്നാം സ്ഥാനം ശാസ്താംകോട്ട രണ്ടാം സ്ഥാനം. പത്തനംതിട്ട ജില്ലയിൽ തുമ്പമൺ ഒന്നാം സ്ഥാനം ഇരവിപേരൂർ രണ്ടാം സ്ഥാനം. ആലപ്പുഴ ജില്ലയിൽ മുട്ടാർ ഒന്നാം സ്ഥാനം കാർത്തികപ്പള്ളി രണ്ടാം സ്ഥാനം.  കോട്ടയം ജില്ലയിൽ തിരുവാർപ്പ് ഒന്നാം സ്ഥാനം എലിക്കുളം രണ്ടാം സ്ഥാനം. എറണാകുളം ജില്ലയിൽ രായമംഗലം ഒന്നാം സ്ഥാനം പാലക്കുഴ രണ്ടാം സ്ഥാനം. ഇടുക്കി ജില്ലയിൽ വെള്ളത്തൂവൽ ഒന്നാം സ്ഥാനം ചക്കുപള്ളം രണ്ടാം സ്ഥാനം. തൃശ്ശൂർ ജില്ലയിൽ ഇലവള്ളി ഒന്നാംസ്ഥാനം കൊരട്ടി രണ്ടാം സ്ഥാനം. പാലക്കാട് ജില്ലയിൽ വെള്ളിനേഴി ഒന്നാം സ്ഥാനം ശ്രീകൃഷ്ണപുരം രണ്ടാം സ്ഥാനം.  മലപ്പുറം ജില്ലയിൽ എടപ്പാൾ ഒന്നാം സ്ഥാനം ആനക്കയം രണ്ടാംസ്ഥാനം. കോഴിക്കോട് ജില്ലയിൽ മരുതോങ്കര ഒന്നാം സ്ഥാനം ചേമഞ്ചേരി രണ്ടാം സ്ഥാനം. വയനാട് ജില്ലയിൽ മീനങ്ങാടി  ഒന്നാം സ്ഥാനം നൂൽപ്പുഴ രണ്ടാം സ്ഥാനം. കണ്ണൂർ ജില്ലയിൽ കതിരൂർ ഒന്നാം സ്ഥാനവും കരിവെള്ളൂർ-പെരളം രണ്ടാം സ്ഥാനവും നേടി. കാസർകോട് ജില്ലയിൽ ബേഡഡുക്ക ഒന്നാം സ്ഥാനം, വലിയപറമ്പ് രണ്ടാം സ്ഥാനം.

മഹാത്മ പുരസ്‌കാരത്തിന് സംസ്ഥാനതലത്തിൽ പാലക്കാട് ജില്ലയിലെ അഗളി, ഷോളയൂർ ഗ്രാമപഞ്ചായത്തുകൾക്ക് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു.

ജില്ലാതലത്തിലുള്ള മഹാത്മ അവാർഡിന് ഗ്രാമപ്പഞ്ചായത്ത് വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിൽ  കള്ളിക്കാട് ഒന്നാംസ്ഥാനം അമ്പൂരി രണ്ടാം സ്ഥാനം. കൊല്ലം ശൂരനാട് നോർത്ത് ഒന്നാം സ്ഥാനം ഓച്ചിറ രണ്ടാം സ്ഥാനം പത്തനംതിട്ട ജില്ലയിൽ മൈലപ്ര ഒന്നാം സ്ഥാനം കൊടുമൺ രണ്ടാം സ്ഥാനം. ആലപ്പുഴ ജില്ലയിൽ കരുവാറ്റ ഒന്നാം സ്ഥാനം തുറവൂർ രണ്ടാം സ്ഥാനം.  കോട്ടയം ജില്ലയിൽ ചെമ്പ് ഒന്നാം സ്ഥാനം ടി വി പുരം രണ്ടാം സ്ഥാനം. എറണാകുളം ജില്ലയിൽ കുന്നുകരയും തീരുമാറാടിയും ഒന്നാം സ്ഥാനം കരുമല്ലൂർ രണ്ടാം സ്ഥാനം. ഇടുക്കി ജില്ലയിൽ ബൈസൺവാലി ഒന്നാം സ്ഥാനം വട്ടവട രണ്ടാം സ്ഥാനം. തൃശ്ശൂർ ജില്ലയിൽ ആതിരപ്പള്ളി ഒന്നാംസ്ഥാനം പാഞ്ഞാൾ രണ്ടാം സ്ഥാനം. പാലക്കാട് ജില്ലയിൽ അഗളി ഒന്നാം സ്ഥാനം ഷോളയൂർ രണ്ടാം സ്ഥാനം.  മലപ്പുറം ജില്ലയിൽ എടപ്പാൾ ഒന്നാം സ്ഥാനം കണ്ണമംഗലം രണ്ടാംസ്ഥാനം.  കോഴിക്കോട് ജില്ലയിൽ മാവൂർ ഒന്നാം സ്ഥാനം കായക്കോടി, മരുതോങ്കര, ചക്കിട്ടപ്പാറ മൂന്നാം സ്ഥാനം. വയനാട് ജില്ലയിൽ എടവക  ഒന്നാം സ്ഥാനം പൊഴുതന രണ്ടാം സ്ഥാനം. കണ്ണൂർ ജില്ലയിൽ കാങ്കോൽ – ആലപ്പടമ്പ് ഒന്നാം സ്ഥാനം കതിരൂർ രണ്ടാം സ്ഥാനം. കാസർകോട് ജില്ലയിൽ പടന്ന ഒന്നാം സ്ഥാനം വലിയപറമ്പ് രണ്ടാം സ്ഥാനം.

സ്വരാജ് പുരസ്‌കാരത്തിന് സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 50 ലക്ഷം, രണ്ടാം സ്ഥാനക്കാർക്ക് 40  ലക്ഷം, മൂന്നാമതെത്തിയവർക്ക് 30 ലക്ഷം രൂപവീതം ലഭിക്കും. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയപഞ്ചായത്തിന് 20 ലക്ഷം, രണ്ടാംസ്ഥാനക്കാർക്ക് 10 ലക്ഷം രൂപ വീതം പുരസ്‌കാര തുകയായി ലഭിക്കും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment