Asian Metro News

പശ്ചാത്തല വികസന രംഗത്ത് കേരളത്തെ മികച്ച ഹബ്ബാക്കി മാറ്റും : മുഖ്യമന്ത്രി

 Breaking News
  • ഓട്ടോമൊബൈൽ ടെസ്റ്റിംഗ് ലാബുകൾ സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി പൊതുമരാമത്ത് വകുപ്പിന് കീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണുകളിൽ വിതരണംചെയ്ത ഓട്ടോമാറ്റിക് മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്താൻ സഹായിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിന്റെ...
  • നല്ല ഭക്ഷണ ശീലങ്ങൾ എല്ലാവരും ഏറ്റെടുക്കണം: മന്ത്രി വീണാ ജോർജ് നല്ല ഭക്ഷണശീലങ്ങൾ എല്ലാവരും ഏറ്റെടുക്കേണ്ട ഘട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മുടെ ശരീരവും ആരോഗ്യവും നമുക്ക് ചുറ്റുമുള്ള രോഗങ്ങളും ഇതുനമ്മെ ഓർമ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരശീലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. ചെറുധാന്യ വർഷം 2023ന്റെ...
  • തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് മന്ത്രി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ കണ്ണി ചേർത്തിട്ടുണ്ട്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, കുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. കുളങ്ങൾ നിർമിക്കുമ്പോൾ...
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...

പശ്ചാത്തല വികസന രംഗത്ത് കേരളത്തെ മികച്ച ഹബ്ബാക്കി മാറ്റും : മുഖ്യമന്ത്രി

പശ്ചാത്തല വികസന രംഗത്ത് കേരളത്തെ മികച്ച ഹബ്ബാക്കി മാറ്റും : മുഖ്യമന്ത്രി
January 27
07:57 2023

പശ്ചാത്തല വികസനരംഗത്ത് കേരളത്തെ മികച്ച ഹബ്ബായി മാറ്റാൻ ശക്തമായ നടപടികളും ഇടപെടലും ആണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ടൂറിസം , പൊതുമരാമത്ത് വകുപ്പുകളുടെ നയ രൂപകല്പന ശില്പശാലഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഗുണഫലം എത്തുന്ന വിധത്തിൽ സുസ്ഥിര വളർച്ച ലക്ഷ്യമിട്ട് സംസ്ഥാനം മുന്നേറുകയാണ്. പ്രളയക്കെടുതികളെ അതിജീവിച്ച് സംസ്ഥാനം പുതിയ കേരളം നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ്. ഒരു വിഭവവും പാഴാക്കാത്ത തരത്തിലുള്ള രൂപകൽപ്പനകൾ ഏതു പദ്ധതിയുടെ കാര്യത്തിലും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പദ്ധതിയുടെയോ സ്കീമിന്റെയോ രൂപകൽപ്പനയുടെ തുടക്കം മുതൽ ഇക്കാര്യം ഉറപ്പാക്കും. പൊതുജനസേവനം ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികൾ രൂപകൽപ്പന ചെയ്യുമ്പോൾ വിവിധ ഭാഗത്തുള്ള അതിൻറെ ഉപയോക്താക്കൾക്ക് ഗുണകരമായ വിധത്തിലാണ് അതെന്ന് ഉറപ്പാക്കണം എന്നും അദ്ദേഹം നിർദ്ദേശിച്ചു. ആർക്കിടെക്ട്,അർബൻ ഡിസൈനർമാർ തുടങ്ങി ഡിസൈൻ രംഗത്തുള്ള എല്ലാവരുടെയും ഏകോപിതമായ പ്രവർത്തനം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി സമഗ്രമായ ഡിസൈൻ പോളിസി ആവിഷ്കരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു . പാലങ്ങൾ കെട്ടിടങ്ങൾ ശൗചാലയങ്ങൾ നടപ്പാതകൾ തുടങ്ങി പദ്ധതി ഏതുമാകട്ടെ അതെല്ലാം ഉപയോക്താക്കളുടെ സൗകര്യത്തെ മുൻനിർത്തിയുള്ള രൂപകൽപ്പനയാണ് ഉറപ്പാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചീഫ് സെകട്ടറി ഡോ. വി.പി. ജോയ്, പി.ഡബ്ലു.ഡി. പ്രിൻസിപ്പൽ സെക്രട്ടറി ശ്രീനിവാസൻ , പ്ലാനിംഗ് ബോർഡ് മെമ്പർമാരായ കെ രവിരാമൻ, സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment