റിപ്പബ്ലിക് ദിനാഘോഷം: നിയമസഭാങ്കണത്തിൽ സ്പീക്കർ ദേശീയ പതാക ഉയർത്തി

January 27
08:01
2023
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നിയമസഭാങ്കണത്തിൽ സ്പീക്കർ എ.എൻ. ഷംസീർ ദേശീയ പതാക ഉയർത്തി. നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി,പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു,ഡോ. ബി.ആർ. അംബേദ്കർ,കെ.ആർ. നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി എ.എം. ബഷീർ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരൻ നായർ എന്നിവർ സന്നിഹിതരായി. തുടർന്ന് ജീവനക്കാരുടെ ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ പങ്കെടുത്തു.
There are no comments at the moment, do you want to add one?
Write a comment