കൊട്ടാരക്കര : കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ( ഐ എൻ ടി യു സി)യുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ വൈദ്യുതിഭവനിൽ നടന്ന പ്രതിഷേധ ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി പി ഹരികുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഇഞ്ചിഞ്ചായി സ്വകാര്യമേഖലയിലേക്ക് വിൽക്കാൻ നടപടി തുടങ്ങിയതായി ഡിസിസി ജനറൽ സെക്രട്ടറി പി ഹരികുമാർ ആരോപിച്ചു സ്മാർട്ട് മീറ്റർ കരാറിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്നും. കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണത്തെ പിന്തുണയ്ക്കുന്ന നടപടിയാണ് പിണറായി സർക്കാരിന്റെതും. 8175 കോടി രൂപയാണ് സ്മാർട്ട് മീറ്ററിന് കണക്കാക്കുന്ന ചെലവ്. സ്മാർട്ട് മീറ്റർ ഒന്നിന് 8000 രൂപയോളം ചിലവ് വരും 200 രൂപ വീതം മാസം ഒരു ഉപഭോക്താവിന്റെ കയ്യിൽ നിന്നും ഈടാക്കുന്ന സംഘടിത കൊള്ളയ്ക്കാണ് സർക്കാർ ശ്രമിക്കുന്നത്. സ്മാർട്ട് മീറ്റർ പ്രീപെയ്ഡ് സംവിധാനം നിലവിൽ വന്നാൽ 5000 പേർക്ക് തൊഴിൽ നഷ്ടപ്പെടും. സർക്കാർ പ്രോജക്ട് മാനേജ്മെന്റ് ഏജൻസിയെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം സർക്കാർ വെബ്സൈറ്റുകളിൽ വന്നു തുടങ്ങി. കെഎസ്ഇബി ഭൂമി ടൂറിസത്തിന് എന്ന പേരിൽ മൂന്നാറിലും മറ്റും ഏക്കർ കണക്കിന് ഭൂമി സഹകരണ സംഘത്തിന് പാട്ടത്തിന് കൊടുത്തത് വിവാദമായതാണ് എന്നിട്ടാണ് ഇപ്പോൾ സ്മാർട്ട് മീറ്റർ കരാറുമായുള്ള തീരുമാനം. കെഎസ്ഇബി യെ റാഞ്ചാൻ അദാനി ഗ്രൂപ്പ് വലവിരിച്ച് നോക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അദാനി ഗ്രൂപ്പിന്റെ ഗ്രീൻ പവേഴ്സ് മായി കെഎസ്ഇബിക്ക് പല കരാറുകളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ദേവരാജൻ മേലേതിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ നസീർ മുഖ്യപ്രഭാഷണം നടത്തി. യേശുദാസ്, ബിനു, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
