Asian Metro News

നാലാം ദിനത്തിൽ ടീസ്റ്റ സെതൽവാദും, രേവതി ലോളും പങ്കെടുത്തു

 Breaking News
  • ഊർജ്ജസ്വലരായ കുട്ടികൾ മികച്ച സമൂഹത്തിന്റെ അളവുകോലെന്ന് വിദ്യാഭ്യാസ മന്ത്രി. ഊർജ്ജസ്വലരായ കുട്ടികൾ മികവുറ്റ സമൂഹത്തിന്റെ അളവുകോൽ ആണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തിലെ കുട്ടികളുടെ അവസ്ഥ നോക്കിയാൽ ആ സമൂഹത്തിന്റെ യഥാർത്ഥ നില മനസ്സിലാവും, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച നേമം നിയോജക മണ്ഡലതല സെമിനാർ ഉദ്ഘാടനം...
  • അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യം: മന്ത്രി വീണാ ജോർജ്. അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ 15 മുതൽ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ...
  • മുഖ്യമന്ത്രി അനുശോചിച്ചു . സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസറായിരുന്ന എൻ. മോഹൻ ദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു....
  • ക‌ൃത്രിമം തടയാൻ സുരക്ഷാ നടപടികൾ നിർദ്ദേശിച്ചതായി ക്ഷേമ ബോർഡ് കേരള പ്രവാസി ക്ഷേമ ബോർഡ് ഹെഡ് ഓഫീസിലെ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമത്വം കാട്ടി അനധികൃത പെൻഷൻ ലഭിക്കാൻ വഴിവെച്ചതിനെ തുടർന്ന് കൃത്രിമം തടയാനായി സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കെൽട്രോണിന് നിർദ്ദേശം നൽകിയതായി  ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ...
  • വന്ധ്യതാ ചികിത്സ നടത്തുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകി . കേന്ദ്ര സർക്കാരിന്റെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷൻ) ആക്ട് 2021, സറൊഗസി (റെഗുലേഷൻ) ആക്ട് 2021 എന്നിവയനുസരിച്ച് സ്വകാര്യ/ സർക്കാർ സ്ഥാപനങ്ങൾക്ക് വന്ധ്യത ചികിത്സ നടത്തുന്നതിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്.ആക്ടിലെ മാർഗ്ഗനിർദേശമനുസരിച്ച് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് രജിസ്‌ട്രേഷൻ നൽകുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ബോർഡ്...

നാലാം ദിനത്തിൽ ടീസ്റ്റ സെതൽവാദും, രേവതി ലോളും പങ്കെടുത്തു

നാലാം ദിനത്തിൽ ടീസ്റ്റ സെതൽവാദും, രേവതി ലോളും പങ്കെടുത്തു
January 13
12:56 2023

വൈവിധ്യമുളള സംവാദങ്ങൾക്ക് സാക്ഷ്യം വഹിച്ച് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം ദിനം.  മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദും, സ്വതന്ത്ര പത്ര പ്രവർത്തകയും എഴുത്തുകാരിയുമായ രേവതി ലോളും  മീറ്റ് ദി ഓതർ പരിപാടിയിൽ  പങ്കെടുത്തു. ‘മതേതര രചനകളുടെ പ്രാധാന്യവും സമകാലിക വെല്ലുവിളികളും’ എന്ന വിഷയത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ഇവരുമായി സംസാരിച്ചു. ‘മലയാളത്തിലെ മഴവിൽ അനുഭവങ്ങൾ’ എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ വിജയരാജ മല്ലിക, അമേയ പ്രസാദ്, സൂര്യ ഇഷാൻ എന്നിവർ സംസാരിച്ചു. ആകെ 10 പുസ്തകങ്ങളുടെ പ്രകാശനമാണ് നാലാം ദിനം വിവിധ വേദികളിലായി നടന്നത്. ചലച്ചിത്ര താരം മണിയൻപിള്ള രാജു എഴുതിയ ‘ചിരിച്ചും ചിരിപ്പിച്ചും’ എന്ന പുസ്തകം കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എയ്ക്ക് നൽകി സ്പീക്കർ എ.എൻ ഷംസീർ പ്രകാശനം ചെയ്തു. നേഹ ഖയാൽ എഴുതിയ ‘സംഗീത് ബഹാർ’, ‘രാഗാ ബഹാർ’ എന്നീ പുസ്തകങ്ങൾ കെ ബി ഗണേഷ്‌കുമാർ എം.എൽ.എ പ്രകാശനം ചെയ്തു. എൻ.എസ് സുമേഷ് കൃഷ്ണൻ എഴുതിയ ‘എന്റെയും നിങ്ങളുടെയും മഴ’ എന്ന പുസ്തകം  മുരുകൻ കാട്ടാക്കടയ്ക്ക്  നൽകി പ്രഭാവർമ്മ പ്രകാശനം ചെയ്തു. മൃദുലഗർഗ് എഴുതിയ ‘ദൽഹിയിലെ പെൺകുട്ടി, എസ് ആർ ലാൽ എഴുതിയ ‘ഭൂമിയിൽ നടക്കുന്നു’ എന്നീ പുസ്തകങ്ങളെ കുറിച്ച് ചർച്ച നടന്നു. എം.ജി.ശശിഭൂഷൺ എഴുതിയ ‘ആലേഖനങ്ങളിലെ കേരളചരിത്രം’ എന്ന പുസ്തകം എസ്.രാധാകൃഷ്ണന് നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്തു. ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരാത് സുനെൽ എഴുതിയ ‘ഇലപൊഴിയും മരത്തിന്റെ നിഴലുകളിൽ ‘മന്ത്രി ഡോ.ആർ.ബിന്ദു പ്രകാശനം ചെയ്തു. കെ.ജയകുമാറാണ് പുസ്തകം സ്വീകരിച്ചത്. ബിജു മുത്തത്തി എഴുതിയ ‘ലേഡീസ് കംപാർട്ട്‌മെന്റെ്  എന്ന പുസ്തകം മന്ത്രി ഡോ.ആർ.ബിന്ദു സരസ്വതി നാഗരാജന് നൽകി  പ്രകാശനം ചെയ്തു. ചടങ്ങിൽ ജോൺ ബ്രിട്ടാസ് എം.പിയും, ടി.ഐ മധുസൂദനൻ എം.എൽ.എയും സന്നിഹിതരായിരുന്നു.  ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിന്റെ 70-ാം വാർഷിക പതിപ്പും,  ഡോ.വള്ളിക്കാവ് മോഹൻദാസ് എഴുതിയ ‘അരങ്ങിലെ ശോണബിംബം’ എന്നപുസ്തകവും  ജോർജ്ജ് ഓണക്കൂറിന് നൽകി സി.ദിവാകരൻ  പ്രകാശനം ചെയ്തു. ശാന്തൻ എഴുതിയ ‘യുദ്ധവും മൃത്യുഞ്ജയവും’ എന്ന പുസ്തകം ശങ്കർ രാമകൃഷ്ണൻ പ്രകാശനം ചെയ്തു. പുസ്തകത്തെക്കുറിച്ച് ചർച്ചയും സംഘടിപ്പിച്ചു. വിഷൻ ടോക്കിൽ ‘മെഷീൻ ലേണിംഗിന്റെ യുഗം’ എന്ന വിഷയത്തിൽ ഡോ.അച്യുത് ശങ്കർ എസ്. നായർ പ്രഭാഷണം നടത്തി. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചാരണാർത്ഥം കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിന്റെ ഫൈനൽ മത്സരവും നാലാം ദിനം നടന്നു. ആയോധന കേരളീയം എന്ന ആയോധന കലാ പ്രകടനവും, സീ കേരളം പ്രതിഭാസംഗമവും നൃത്ത സന്ധ്യയും അരങ്ങേറി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment