Asian Metro News

സമത്വമല്ല, വേണ്ടത് ലിംഗനീതി

 Breaking News
  • ഊർജ്ജസ്വലരായ കുട്ടികൾ മികച്ച സമൂഹത്തിന്റെ അളവുകോലെന്ന് വിദ്യാഭ്യാസ മന്ത്രി. ഊർജ്ജസ്വലരായ കുട്ടികൾ മികവുറ്റ സമൂഹത്തിന്റെ അളവുകോൽ ആണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തിലെ കുട്ടികളുടെ അവസ്ഥ നോക്കിയാൽ ആ സമൂഹത്തിന്റെ യഥാർത്ഥ നില മനസ്സിലാവും, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച നേമം നിയോജക മണ്ഡലതല സെമിനാർ ഉദ്ഘാടനം...
  • അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യം: മന്ത്രി വീണാ ജോർജ്. അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ 15 മുതൽ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ...
  • മുഖ്യമന്ത്രി അനുശോചിച്ചു . സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസറായിരുന്ന എൻ. മോഹൻ ദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു....
  • ക‌ൃത്രിമം തടയാൻ സുരക്ഷാ നടപടികൾ നിർദ്ദേശിച്ചതായി ക്ഷേമ ബോർഡ് കേരള പ്രവാസി ക്ഷേമ ബോർഡ് ഹെഡ് ഓഫീസിലെ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമത്വം കാട്ടി അനധികൃത പെൻഷൻ ലഭിക്കാൻ വഴിവെച്ചതിനെ തുടർന്ന് കൃത്രിമം തടയാനായി സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കെൽട്രോണിന് നിർദ്ദേശം നൽകിയതായി  ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ...
  • വന്ധ്യതാ ചികിത്സ നടത്തുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകി . കേന്ദ്ര സർക്കാരിന്റെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷൻ) ആക്ട് 2021, സറൊഗസി (റെഗുലേഷൻ) ആക്ട് 2021 എന്നിവയനുസരിച്ച് സ്വകാര്യ/ സർക്കാർ സ്ഥാപനങ്ങൾക്ക് വന്ധ്യത ചികിത്സ നടത്തുന്നതിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്.ആക്ടിലെ മാർഗ്ഗനിർദേശമനുസരിച്ച് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് രജിസ്‌ട്രേഷൻ നൽകുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ബോർഡ്...

സമത്വമല്ല, വേണ്ടത് ലിംഗനീതി

സമത്വമല്ല, വേണ്ടത് ലിംഗനീതി
January 13
13:26 2023

സമഭാവനയോടെ ട്രാൻസ് സമൂഹത്തെ ഉൾക്കൊള്ളേണ്ടതുണ്ടെന്നും ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് വേണ്ടതെന്നും ട്രാൻസ് സമൂഹത്തിലെ ആക്ടിവിസ്റ്റുകളും എഴുത്തുകാരുമായ വിജയരാജമല്ലികയും സൂര്യ ഇഷാനും അമേയ പ്രസാദും അഭിപ്രായപ്പെട്ടു. നിയമസഭാ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി നടന്ന ‘മലയാളത്തിലെ മഴവിൽ അനുഭവങ്ങൾ’ എന്ന പാനൽ ചർച്ചയിലാണ് ട്രാൻസ് സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ആവശ്യമായ നടപടികളെക്കുറിച്ചും അവർ മനസ്സുതുറന്നത്.

സ്വന്തം നാട്ടിൽ നിന്നും രക്തബന്ധങ്ങളിൽ നിന്നുപോലും പലപ്പോഴും അവഗണന നേരിടുന്ന ട്രാൻസ് സമൂഹത്തെക്കുറിച്ച് കാര്യമായ അവബോധം സർക്കാർ തലത്തിൽ നടക്കുണ്ടെന്ന് വിജയരാജമല്ലിക പറഞ്ഞു. ജനനം മുതൽ പോരാടുന്ന ഈ വിഭാഗക്കാരെ മറ്റുള്ളവർ യഥാർത്ഥമായി മനസ്സിലാക്കേണ്ടതുണ്ട്. ഭാഷയേക്കാൾ മലയാളിയുടെ മനോഭാവത്തിൽ മാറ്റം വേണം. ട്രാൻസ്ജെൻഡർ വിഷയം അവതരിപ്പിക്കുമ്പോൾ ഭാഷയിൽ മാന്യമായ വാക്കുകളില്ല. ഭാഷ പരിമിതമാണെങ്കിൽ പുതിയ പദങ്ങൾ കണ്ടെത്തണം. പുതിയ എഴുത്തുകാർ വരുന്നതിനാൽ ഭാഷയെക്കുറിച്ച് പ്രതീക്ഷയുണ്ടെന്നും വിജയരാജമല്ലിക വ്യക്തമാക്കി.

ട്രാൻസ് സമൂഹത്തിനായി പുതിയ നിയമങ്ങൾ ആവശ്യമില്ലെന്നും നിലവിലെ നിയമങ്ങളിൽ ഉൾക്കൊള്ളിക്കലാണ് ആവശ്യമെന്നും സൂര്യ ഇഷാൻ ചൂണ്ടിക്കാട്ടി. പൊതുയിടങ്ങളിൽ നിരവധി ബുദ്ധിമുട്ടുകളാണ് ഇപ്പോഴും അനുഭവിക്കുന്നത്. സംരക്ഷിക്കേണ്ടവരും ഒപ്പം നിർത്തേണ്ടവരും   ട്രാൻസ് സമൂഹത്തെ അകറ്റുകയാണ്. എന്നാൽ കൂടുതൽ ആളുകൾ വ്യക്തമായ ബോധ്യത്തോടെ അടുപ്പിക്കുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വേണം. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ട്രാൻസ്  സമൂഹം എല്ലായിടത്തും സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയാണെന്നും സൂര്യ ഇഷാൻ അഭിപ്രായപ്പെട്ടു.

സ്‌കൂൾതലം മുതൽ അവബോധം നൽകിയാലേ ഭിന്നമായി കാണാതെ തുല്യ അവകാശികൾ എന്ന ബോധ്യം വേരുറപ്പിക്കാനാകൂ എന്ന് അമേയ പ്രസാദ് പറഞ്ഞു.  സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രധാന പ്രശ്നം ഭാഷാക്ഷാമമാണെന്ന്   ചർച്ചയിൽ മോഡറേറ്ററായിരുന്ന നിരൂപകനും എഴുത്തുകാരനുമായ സുനിൽ സി ഇ ചൂണ്ടിക്കാട്ടി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment