Asian Metro News

സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകകൾക്ക് അടുത്ത വർഷം തുടക്കമാകും: മന്ത്രി

 Breaking News
  • എം സി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പെൺകുട്ടി മരിച്ചു. കൊട്ടാരക്കര : എം സി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പെൺകുട്ടി മരിച്ചു. ഇടുക്കി ഉപ്പുതറ ഏലപ്പാറ എസ്റ്റേറ്റിൽ ശെൽവകുമാറിൻ്റെ മകൾ നിവേദ (11 ) ആണ് മരിച്ചത്. വ്യാഴം രാത്രി 11 ന് വാളകം പനവേലി കൈപ്പള്ളി ജംഗ്ഷനിലായിരുന്നു...
  • സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരം; രമേഷ് ഹരിത വ്യക്തി,തൃശൂർ വിമല ജൈവ വൈവിധ്യ കോളജ് 2021-22ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 11 അവാർഡുകളാണ് നൽകുന്നത്. ഇതിൽ ആറ് അവാർഡുകൾ വ്യക്തിഗത പ്രവർത്തനങ്ങൾക്കും, അഞ്ചെണ്ണം സ്ഥാപനങ്ങൾക്കും ഉള്ളതാണ്. ഫെബ്രുവരി 19, 20 തീയതികളിൽ കോഴിക്കോട്, ഗവ. ആർട്സ്...
  • കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണം: മന്ത്രി കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മറ്റ് വകുപ്പുകളോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടേയും സഹകരണം ആവശ്യമാണ്. സേഫ് ഫുഡ് ഡെസ്റ്റിനേഷൻ എന്ന...
  • ലോട്ടറി ജേതാക്കളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിഷ്‌കരിക്കണം എന്നാണ് ലോട്ടറി ഏജന്റുമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിശോധിക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്...
  • ഡിസൈൻ പോളിസി കേരളത്തിന്റെ മുഖഛായ മാറ്റും: മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണ പ്രവൃത്തികൾക്കും രൂപകൽപ്പനകൾക്കും പുതിയ മുഖഛായ നൽകുന്നതിന് കേരളം തയാറാക്കുന്ന ഡിസൈൻ പോളിസി സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്നു പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഡിസൈൻ പോളിസിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിദഗ്ധരെ ഉൾപ്പെടുത്തി നടക്കുന്ന ശിൽപ്പശാലയുടെ സമാപന...

സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകകൾക്ക് അടുത്ത വർഷം തുടക്കമാകും: മന്ത്രി

സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകകൾക്ക് അടുത്ത വർഷം തുടക്കമാകും: മന്ത്രി
November 29
10:49 2022

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ ഗവണ്മെന്റ്  സ്വീകരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.  ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനു മുന്നോടിയായ കരിക്കുലം പരിഷ്‌കരണത്തിന്  തുടക്കമായതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കരിക്കുലം ഫ്രെയിം വർക്ക് തയ്യാറാക്കാൻ രണ്ടു ദിവസത്തെ സംസ്ഥാനതല ശില്പശാല ഇന്ന് (നവംബർ 29ന്) തിരുവനന്തപുരത്ത് ആരംഭിക്കും. ശ്രീകാര്യം ലൊയോള എക്‌സ്റ്റെൻഷൻ സെന്ററിൽ നടക്കുന്ന ശില്പശാല രാവിലെ 10.30 ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി  ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ അധ്യക്ഷനായിരിക്കും. ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ നിലവിലെ കരിക്കുലം സമഗ്രമായി പരിഷ്‌കരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഇതേത്തുടർന്ന് മാതൃകാ കരിക്കുലം രൂപീകരിക്കാൻ മുഖ്യമന്ത്രിയും നിർദ്ദേശിച്ചു. ഇവയുടെ അടിസ്ഥാനത്തിലാണ് കരിക്കുലം പരിഷ്‌കരണത്തിനുള്ള രൂപരേഖ തയ്യാറാക്കാൻ നടപടി ആരംഭിക്കുന്നത്.

നമുക്ക് മുന്നിലുള്ള സാധ്യതകളും വെല്ലുവിളികളും വിശകലനം ചെയ്ത് കേരളത്തെ ഒരു ജ്ഞാനസമൂഹമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ആദ്യ ഘട്ടമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിക്കുലവും സിലബസും ഉറപ്പു വരുത്താനാണ് ഉന്നതവിദ്യാഭ്യാസ വിചക്ഷണരെയും അധ്യാപകരെയും അടക്കം പങ്കെടുപ്പിച്ച് സംസ്ഥാനതല ശില്പശാല ചേരുന്നത്. സംസ്ഥാനതലത്തിൽ രൂപപ്പെടുത്തുന്ന മാതൃകാ കരിക്കുലം സർവ്വകലാശാലാ തലം മുതൽ കോളേജ് തലത്തിൽ വരെ ചർച്ച ചെയ്യും. അവിടെയുയരുന്ന ഭേദഗതികൾകൂടി വിലയിരുത്തി സമഗ്രമാക്കി സർവ്വകലാശാലകൾക്ക് പരിഷ്‌കരിച്ച കരിക്കുലം നടപ്പാക്കാമെന്നതാണ് കാഴ്ചപ്പാട്.

സർവ്വകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസ കൗൺസിലിനും പുറമെ, അസാപ്, കെ-ഡിസ്‌ക് പോലുള്ള സംവിധാനങ്ങളെയും വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരുമടങ്ങുന്ന അക്കാദമിക്ക് സമൂഹത്തെയും കോർത്തിണക്കിയുള്ള സംവിധാനമാണ് കരിക്കുലം പരിഷ്‌കരണപ്രവർത്തനത്തിന് നേതൃത്വം നൽകുക. കേരള ശാസ്ത്രസാങ്കേതിക കൗൺസിൽ മുൻ വൈസ് പ്രസിഡന്റും പ്രശസ്ത ശാസ്ത്രജ്ഞനുമായ പ്രൊഫ. സുരേഷ് ദാസ് ചെയർമാനായ കരിക്കുലം മോണിറ്ററിംഗ് കമ്മിറ്റി ഈ പ്രവർത്തനങ്ങൾ നയിക്കും. ദേശീയ-അന്തർ ദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന, അതാത് മേഖലകളിൽ അവഗാഹമുള്ള അക്കാദമിഷ്യന്മാരും വിദ്യാഭ്യാസപ്രവർത്തകരും അന്താരാഷ്ട്ര പരിചയമുള്ള യുവ അധ്യാപകരും ഗവേഷകരും വ്യവസായ പ്രതിനിധികളുമെല്ലാം ഉൾപ്പെടുന്നതാവും കരിക്കുലം മോണിറ്ററിംഗ് കമ്മിറ്റി. കമ്മിറ്റിയ്ക്കു കീഴിൽ ഓരോ മേഖലയിലും ഫോക്കസ് ഗ്രൂപ്പുകളും രൂപീകരിക്കും. കമ്മീഷൻ റിപ്പോർട്ടുകളിലും കരിക്കുലം ചർച്ചകളിലും ഇതേവരെ ഉയർന്നുവന്ന പൊതു നിർദ്ദേശങ്ങൾ ശില്പശാല വിശദമായ ചർച്ചകൾക്ക് വിധേയമാക്കും. അവ മാർഗ്ഗനിർദ്ദേശങ്ങളായി എടുത്താവും ശില്പശാല മാതൃകാ കരിക്കുലം രൂപപ്പെടുത്തുക.

വിദ്യാർത്ഥികൾക്ക് സ്വന്തം അഭിരുചികൾക്കനുസരിച്ചുള്ള വിഷയങ്ങൾ പഠനത്തിനു തിരഞ്ഞെടുക്കാനും അവരുടെതായ വേഗതയിൽ കോഴ്‌സുകൾ പൂർത്തീകരിക്കാനും പരിപൂർണ്ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തക,കരിക്കുലം പരിഷ്‌കരണങ്ങൾ നടപ്പിലാകുമ്പോൾ അദ്ധ്യാപകരുടെ നിലവിലുള്ള വർക്ക്-ലോഡുമായി ബന്ധപ്പെട്ടു ഉയരാവുന്ന ആശങ്കകൾ, കോഴ്‌സുകളുടെ രൂപ കൽപ്പന എന്നിവയും ശിൽപ്പശാല ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment