Asian Metro News

കായിക രംഗത്തെ ബാഹ്യഇടപെടലുകൾ പൂർണമായി ഇല്ലാതാക്കും: മന്ത്രി

 Breaking News
  • ഡോ ഷഹനയുടെ ആത്മഹത്യ; രണ്ടാം പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് തിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരിൽ വിവാഹം മുടങ്ങിയതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോ. ഷഹന ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയും ഡോ. റുവൈസിന്‍റെ പിതാവുമായ അബ്ദുൽ റഷീദ് ഒളിവിൽ തന്നെ. കരുനാഗപ്പള്ളി സ്വദേശിയായ അബ്ദുൽ റഷീദ്...
  • നവകേരള ബസിന് നേരെ കറുത്ത ഷൂ എറിഞ്ഞ് കെഎസ്‌യു പ്രതിഷേധം നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. പെരുമ്പാവൂരിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കറുത്ത ഷൂ ആണ് കെഎസ്‌യു പ്രവർത്തകർ എറിഞ്ഞത്. ആദ്യം പെരുമ്പാവൂരിൽ കരിങ്കൊടി പ്രതിഷേധമായിരുന്നു. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം...
  • 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12 ന് സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഡിസംബർ 12 നു ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ   എ ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6  വരെയാണ്. സമ്മതിദായകർക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി...
  • രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ...
  • ശബരിമല ദർശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി ശബരിമല ദർശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി. പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും. ദേവസ്വം ബോർഡ് തീരുമാനം അയ്യപ്പ ഭക്തരുടെ അഭ്യർത്ഥനയെ മാനിച്ചെന്ന് തിരുവിതാംകൂർ...

കായിക രംഗത്തെ ബാഹ്യഇടപെടലുകൾ പൂർണമായി ഇല്ലാതാക്കും: മന്ത്രി

കായിക രംഗത്തെ ബാഹ്യഇടപെടലുകൾ പൂർണമായി ഇല്ലാതാക്കും: മന്ത്രി
November 29
11:26 2022

കായികരംഗത്തെ ബാഹ്യ ഇടപെടലുകൾ പൂർണമായി ഇല്ലാതാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ. പരിശീലനം മുതൽ സർട്ടിഫിക്കേഷൻ വരെയുള്ള മേഖലകളിൽ ഇതിനായി സമഗ്ര മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കോമൺവെൽത്ത് ഗെയിംസ്, ദേശീയ ഗെയിംസ്, ഫിഡെ ലോക ചെസ് ഒളിംപ്യാഡ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായികരംഗത്തു ലഭിക്കുന്ന അംഗീകാരങ്ങൾ അർഹമായ കരങ്ങളിൽത്തന്നെയാണ് എത്തുന്നതെന്ന് ഉറപ്പാക്കുമെന്നു മന്ത്രി പറഞ്ഞു. അർഹരായവർക്കു മെറിറ്റ് അടിസ്ഥാനത്തിൽ പരിശീലനം നൽകും. ഇതിൽ വ്യക്തിഗത ഇടപെടലുകൾക്കുള്ള സാധ്യത പൂർണമായി ഇല്ലാതാക്കും. പുറത്തുനിന്നുള്ള ഇടപെടൽകൊണ്ട് അർഹരായവർക്കു കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകരുത്. പി.എസ്.സി. അടക്കമുള്ള പരീക്ഷകൾക്കായി കായികതാരങ്ങൾക്കു നൽകുന്ന സർട്ടിഫിക്കറ്റുകൾ സർക്കാർ നേരിട്ടു നൽകുന്ന രീതി ഉടൻ കൊണ്ടുവരും. എസ്.എസ്.എൽ.സി. പരീക്ഷാ സർട്ടിഫിക്കറ്റ് നൽകുന്ന മാതൃകയിൽ ഇതിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും.

കായികരംഗത്തെ വിശാലമായ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരളം തയാറെടുക്കുകയാണെന്നു മന്ത്രി പറഞ്ഞു. കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ ആരംഭിക്കുന്ന കേരള സ്പോർട്സ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾ ആരംഭിക്കും. പരിശീലനത്തിലടക്കം ഡിപ്ലോമ കോഴ്സുകൾ ഇവിടെ ആരംഭിക്കാൻ കഴിയും. വരാൻപോകുന്ന ഗോവ ദേശീയ ഗെയിംസിൽ ഒന്നാം സ്ഥാനം ലഭിക്കാൻ പാകത്തിൽ കേരള ടീമിനെ സജ്ജമാക്കും. കായികതാരങ്ങളും ഒഫിഷ്യൽസും അതിനായുള്ള ശ്രമങ്ങൾ തുടങ്ങണം. വിദഗ്ധ പരിശീലനം ആവശ്യമെങ്കിൽ നൽകാനുള്ള കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പാരിതോഷിക തുകയുടെ കാര്യത്തിൽ പിന്നിലാണെങ്കിലും അവിടങ്ങളിൽ ഇല്ലാത്തവിധം കായികതാരങ്ങൾക്ക് ജോലി നൽകാൻ കേരളത്തിനു കഴിയുന്നുണ്ട്. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം 80ഓളം കായികതാരങ്ങൾക്കു സർക്കാർ ജോലി നൽകിക്കഴിഞ്ഞു. കഴിയാവുന്നത്ര കായികതാരങ്ങൾക്കു സ്പോർട്സ് ക്വാട്ടയിൽ ജോലി നൽകുന്നതിനാണു സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കോമൺവെൽത്ത് ഗെയിംസ്, ദേശീയ ഗെയിംസ്, ഫിഡെ ലോക ചെസ് ഒളിംപ്യാഡ് എന്നിവയിൽ മികച്ച പ്രകടനം നേടിയ കായികതാരങ്ങളെ മന്ത്രി ആദരിച്ചു. മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, സെക്രട്ടറി സി. അനിൽ കുമാർ, എൽ.എൻ.സി.പി.ഇ. പ്രിൻസിപ്പാളും റീജിയണൽ ഡയറക്ടറുമായ ഡോ. ജി. കിഷോർ, കായിക യുവജനകാര്യ വകുപ്പ് അഡിഷണൽ ഡയറക്ടർ എ.എൻ. സീന തുടങ്ങിയവരും പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment