അഞ്ചൽ : ഏഴംകുളം ശാരോൻ സഭാംഗമായ പൊയ്കയിൽ ബിജുവിന്റെ മകൻ റൂബൻ(15)ആണ് . കുളത്തൂപ്പുഴ ടെക്നിക്കൽ സ്കൂളിന് സമീപമുള്ള കല്ലടയാറ്റിൽ മുങ്ങി മരിച്ചത്. സ്കൂൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായി സ്കൂളിന് അവധി നൽകിയിരിക്കുകയായിരുന്നു. സ്കൂളിന് അവധി ആയതിനാൽ ട്യൂഷന് വേണ്ടി പോയതായിരുന്നു കുട്ടികൾ ഇതിന്റെ ഇടയിൽ കൂട്ടുകാരോത്ത് കല്ലട ആറ്റിൽ പോകുകയും അപകടം സംഭവിക്കുകയും ആയിരുന്നു. രണ്ട് കുട്ടികളാണ് മരിച്ചത്. ഇരുവരും ടെക്നിക്കൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. സംസ്കാരം ഇന്ന് (ചൊവ്വ ) 1pm ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 3:30 pm ന് അഞ്ചൽ ഏഴംകുളം ഷാരോൺ സഭാ സെമിത്തേരിയിൽ. മാതാവ്: സൂസി. സഹോദരി: റൂഹ