കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി ഉദ്ഘാടനം ചെയ്തു. രാത്രി യോഗങ്ങളിൽ പാസ്റ്റർ അജി ആന്റണി( റാന്നി), പാസ്റ്റർ എബി എബ്രഹാം (കോട്ടയം), പാസ്റ്റർ റെജി (ശാസ്താംകോട്ട),പാസ്റ്റർ കെ ജെ തോമസ് (കുമളി) എന്നിവർ പ്രസംഗിച്ചു. നാളെ സംയുക്ത ആരാധന യോടെ ഈ വർഷത്തെ കൺവെൻഷൻ സമാപിക്കും.