റായ്പൂർ: ഛത്തിസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു വനിതയുൾപ്പെടെ മൂന്ന് മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു
ശനിയാഴ്ച രാവിലെ മിർതൂർ മേഖലയിലെ പോംറ വനപ്രദേശത്താണ് സംഭവം നടന്നത്. പ്രദേശത്ത് മാവോയിസ്റ്റുകളുടെ സംഘം തന്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സിആർപിഎഫും പ്രത്യേക ദൗത്യ സേനയും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ സേനയ്ക്ക് നേരെ വെടിവയ്പ്പുണ്ടായപ്പോൾ നടത്തിയ പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരിക്കുന്നത്.